Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 7:23 pm

Menu

Published on January 21, 2014 at 12:58 pm

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്തിമ വിധി നാളെ

t-p-murder-final-verdict-is-tomorrow

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി നാളെ.ടി.പി. കൊല്ലപ്പെട്ട്‌ ഒരുവര്‍ഷവും എട്ടുമാസവും 18 ദിവസവും പൂര്‍ത്തിയാവുന്ന വേളയിലാണു വിചാരണക്കോടതി വിധി പറയുന്നത്‌.പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരഡിയാണ് നാളെ രാവിലെ വിധി പ്രഖ്യാപിക്കുക. കോഴിക്കോട് നഗരപരിധിയിലും ഒഞ്ചിയം,നാദാപുരം ഭാഗങ്ങളിലും നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സി.പി.എം. വിട്ട്‌ ഒഞ്ചിയത്ത്‌ ആര്‍.എം.പി.എന്ന വിമതസംഘടനയ്‌ക്കു നേതൃത്വം നല്‍കിയ ടി.പി.ചന്ദ്രശേഖരന്‍ 2012 മേയ്‌ നാലിനു രാത്രി പത്തേകാലോടെ വള്ളിക്കാട്‌ ടൗണിലാണു വെട്ടേറ്റുമരിച്ചത്‌.കഴിഞ്ഞവര്‍ഷം ഫെബ്രുവരി 11നാണ് കേസില്‍ വിചാരണ തുടങ്ങിയത്.159 പ്രവൃത്തിദിവസമെടുത്ത് ഡിസംബര്‍ 20നാണ് വിചാരണ പൂര്‍ത്തിയായത്. കുറ്റപത്രത്തില്‍ 76 പേരെയായിരുന്നു പ്രതിചേര്‍ത്തത്.രണ്ട് പ്രതികളെ പൊലീസിന് അറസ്റ്റ് ചെയ്യാനായില്ല.രണ്ടു പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെകെ രാഗേഷ് ഉള്‍പ്പെടെ 15 പേരുടെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി.സാക്ഷിമൊഴികളോ തെളിവോ ഇല്ലാത്ത 20 പ്രതികളെ ക്രിമിനല്‍ നടപടിച്ചട്ടം 232ാം വകുപ്പനുസരിച്ച് കോടതി വെറുതെ വിട്ടു.നിലവില്‍ ഈ കേസില്‍ 36 പ്രതികളാണ് അവശേഷിക്കുന്നത്.വിചാരണാ വേളയിലായിരുന്നു സിഎച്ച് അശോകന്‍ അന്തരിച്ചത്.പ്രതി ചേര്‍ക്കപ്പെട്ട സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ അടക്കം 11 പേര്‍ ഒന്നരവര്‍ഷമായി ജയിലില്‍ കഴിയുകയാണ്.കേസില്‍ പ്രോസിക്യൂഷന്‍ 582 രേഖകളും പ്രതിഭാഗം 66 രേഖകളും ഹാജരാക്കി.284 പേരുടെ സാക്ഷിപ്പട്ടിക ഹാജരാക്കിയെങ്കിലും പ്രോസിക്യൂഷന്‍ 166 പേരെയാണ് സാക്ഷികളായി വിസ്തരിച്ചത്.ഇതില്‍ 52 പേര്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയെന്ന പ്രത്യേകതയും കേസിനുണ്ട്. പ്രതിഭാഗം പത്ത് സാക്ഷികളെയാണ് വിസ്തരിച്ചത്.വിധിയെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ ശക്തമായി നേരിടാന്‍ എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കി.വടകര-ഒഞ്ചിയം മേഖലകളില്‍ അനിഷ്ട സംഭവങ്ങളുണ്ടായേക്കുമെന്നാണ് പൊലീസ് വിലയിരുത്തല്‍. മേഖലയിലെ പല പാര്‍ട്ടി നേതാക്കളും പൊലീസ് നിരീക്ഷണത്തിലാണ്.യു.ഡി.എഫിനും വിധി നിര്‍ണായകമാണ്.പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി തള്ളുന്നപക്ഷം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.എം വാദത്തിന് ഊര്‍ജം പകരാനിടയാക്കും.ചന്ദ്രശേഖരന്‍ രൂപംകൊടുത്ത ആര്‍.എം.പിക്ക് വിധി സുപ്രധാനമാണ്.കേരള രാഷ്ട്രീയം കണ്ട അറുകൊലക്ക് അര്‍ഹമായ ശിക്ഷ കിട്ടുമെന്നുതന്നെയാണ് ആര്‍.എം.പി പ്രതീക്ഷിക്കുന്നത്.വിധി എന്തുതന്നെയായാലും ആര്‍.എം.പിയെയും സി.പി.എമ്മിനെയും സംബന്ധിച്ച് അതിൻറെ അലയൊലികള്‍ ഒഞ്ചിയം,വടകര മേഖലകളില്‍ വരുംനാളുകളില്‍ ചലനങ്ങളുണ്ടാക്കിയേക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News