Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : കൂടങ്കുളം ആണവ നിലയിൽ നിന്നുള്ള വൈദ്യുതി കേരളത്തിന് നൽകരുതെന്ന ആവശ്യവുമായി തമിഴ്നാട്.ആണവ പദ്ധതികളെ കേരളം എതിർക്കുന്നു എന്നാ വാദം കാണിച്ചാണ് തമിഴ്നാടിന്റെ നീക്കം.കൂടങ്കുളത്തെ രണ്ട് റിയാക്ടറുകളില്‍ നിന്നുള്ള രണ്ടായിരം മൊഗാവാട്ട് വൈദ്യുതിയില്‍ 925 മെഗാവാട്ടാണ് തമിഴ്‌നാടിന്റെ വിഹിതം. കര്‍ണാടകത്തിന് 442, കേരളത്തിന് 266, പുതുച്ചേരിക്ക് 67 മെഗാവാട്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം. ആദ്യഘട്ടത്തില്‍ കേരളത്തിന് കിട്ടേണ്ടത് 133 മെഗാവാട്ടാണ്.രണ്ടാംഘട്ടത്തില്‍ ആയിരം മൈഗാവാട്ടിന്റെ നിലയം കമ്മീഷന്‍ ചെയ്യുമ്പോഴും 133 മെഗാവാട്ട് കൂടി കിട്ടണം. ആന്ധ്രപ്രദേശ് ഒഴികെ എല്ലാ ദക്ഷിണസംസ്ഥാനങ്ങള്‍ക്കും കൂടംകുളത്തുനിന്ന് വൈദ്യുതി നീക്കിവെച്ചിട്ടുണ്ട്.
Leave a Reply