Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 8:42 pm

Menu

Published on October 2, 2015 at 2:49 pm

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് ഇന്ന് തുടക്കം

teams-primed-for-first-bout-in-long-series

ധര്‍മ്മശാല: ഇന്ത്യ -ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ധർമശാലയിൽ തുടക്കമാകും. പ­ര­മ്പ­ര­യി­ലെ ആ­ദ്യ ട്വന്റി­20 മ­ത്സ­ര­മാ­ണ്‌ ഇ­ന്ന്‌ അ­ര­ങ്ങേ­റു­ന്ന­ത്‌. അ­ടു­ത്ത വർ­ഷം ഇ­ന്ത്യ­യിൽ ന­ട­ക്കു­ന്ന ട്വന്റി­20 ലോ­ക­ക­പ്പി­നു­ള്ള മു­ന്നൊ­രു­ക്ക­മാ­യി­ട്ടാ­ണ്‌ ഇ­രു ടീ­മും പ­ര­മ്പ­ര­യെ കാ­ണു­ന്ന­ത്‌. 72 ദി­വ­സം നീ­ളു­ന്ന പ­ര­മ്പ­ര­യിൽ ജ­യ­ത്തോ­ടെ തു­ട­ങ്ങാ­നാ­ണ്‌ സ­ന്ദർ­ശ­കർ ഏ­റെ ആ­ഗ്ര­ഹി­ക്കു­ന്ന­ത്‌.ട്വന്റി­-20യിൽ ഇ­ന്ത്യ­യു­ടെ റെ­ക്കോർ­ഡ്‌ അ­ത്ര മെ­ച്ച­പ്പെ­ട്ട­തൊ­ന്നു­മ­ല്ല. ഇ­തു­വ­രെ ഇ­ന്ത്യ ക­ളി­ച്ച­ത്‌ 55 ട്വന്റി­-20 മ­ത്സ­ര­ങ്ങൾ മാ­ത്ര­മാ­ണ്‌. മ­റ്റു ടെ­സ്റ്റ്‌ രാ­ജ്യ­ങ്ങ­ളു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോൾ എ­ട്ടാം സ്ഥാ­ന­ത്താ­ണ്‌ ഇ­ന്ത്യ.വീണ്ടും ഇന്ത്യന്‍ നായക സ്ഥാനത്തേക്ക് എത്തിയ ധോണിക്ക് കീഴിലാണ് ഇന്ത്യ ട്വന്റിട്വന്റി, ഏകദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങുക. ദക്ഷിണാഫ്രിക്കയാകട്ടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ പ്രകടനം പുറത്തെടുക്കുന്ന താരനിരയെയാണ് അണിനിരത്തുക. ഇരുടീമുകളും കഴിഞ്ഞ ലോകകപ്പില്‍ സെമിഫൈനല്‍ വരെ കുതിച്ചത് ഒന്നിനൊന്ന് മികച്ച വിജയങ്ങളോടെയായിരുന്നു. പക്ഷേ സെമിയില്‍ ഇരുടീമുകള്‍ക്കും കാലിടറുകയായിരുന്നു. സമീപകാല നേട്ടങ്ങള്‍ പരിശോധിക്കുകരയാണെങ്കില്‍ പ്രവചനങ്ങള്‍ അസാധ്യമാണ്. ഹോം ഗ്രൗണ്ടില്‍ മികച്ച വിജയത്തിന്റെ റെക്കോര്‍ഡ് ഇന്ത്യയ്ക്കുണ്ടെങ്കില്‍ വിദേശമണ്ണില്‍ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ സ്വന്തമാക്കിയ ചരിത്രം ദക്ഷിണാഫ്രിക്കയോടൊപ്പമുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്ലിയും മറ്റുള്ളവയില്‍ ധോണിയുമാണ് ഇന്ത്യയുടെ നായകന്മാര്‍. ബംഗ്‌ളാദേശിലെ നഷ്ടങ്ങളുടെ പേരില്‍ ഏറെ പഴികേട്ട ധോണിക്കിത് വിശ്വാസ്യത തിരിച്ചുനല്‍കാനുള്ള അവസരമാണെങ്കില്‍ ശ്രീലങ്കയില്‍ മോശമല്ലാത്ത വിജയങ്ങള്‍ സ്വന്തമാക്കിയതിന്റെ തുടര്‍ച്ചയാണ് വിരാട് കോഹ്‌ലി കാത്തിരിക്കുന്നത്. ആദ്യ മൂന്നു ട്വന്റിട്വന്റി മത്സരങ്ങള്‍ക്കുശേഷം അഞ്ച് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ഇരുടീമുകളും കളിക്കുക. ഡിസംബര്‍ മൂന്നിനാണ് അവസാന ടെസ്റ്റിന് തുടക്കം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News