Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:57 pm

Menu

Published on February 18, 2014 at 10:27 am

തെലങ്കാന ബില്‍ ഇന്ന് ലോകസഭയില്‍; കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചേക്കും

telangana-bill-in-parliament-today-andhra-pradesh-chief-minister-kiran-kumar-reddy-may-resign

ന്യൂഡല്‍ഹി:ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തെലങ്കാന ബില്‍ ലോക്സഭ ഇന്ന്   ചര്‍ച്ചക്കെടുക്കുമെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കമല്‍നാഥ് അറിയിച്ചു.ബില്ലില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെക്കുമെന്ന് സൂചനയുണ്ട്. ചര്‍ച്ചക്കൊടുവില്‍ തെലങ്കാന ബില്‍ ലോകസഭ പാസാക്കുമെന്നാണ് സൂചന.കഴിഞ്ഞദിവസം തെലങ്കാന ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സഭയില്‍ വൻ പ്രതിഷേധമാണുണ്ടായത്.തെലങ്കാനയെ എതിര്‍ക്കുന്ന സീമാന്ധ്ര മേഖലയിലെ എം.പിമാര്‍ സമാനതകളില്ലാത്ത പ്രതിഷേധമാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ആഴ്ച്ചകളായി നടത്തുന്നത്. റെയില്‍വേ ഇടക്കാല ബജറ്റ് അവതരണം ഇവര്‍ തടസപ്പെടുത്തുകയും ലോകസഭക്കകത്ത് കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി പ്രതിഷേധം നടത്തിയ ആറ് എം.പിമാരെ പുറത്താക്കിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്തും ശക്തമായ പ്രതിഷേധം നടന്നു.കഴിഞ്ഞ ദിവസം പി.ചിദംബരത്തിന്റെ ഇടക്കാല ബജറ്റ് അവതരണത്തിനിടക്കും സീമാന്ധ്രമേഖലയിലെ എം.പിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News