Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്‌നി:ലിബിയന്‍ ഏകാധിപതി കേണല്‍ ഗദ്ദാഫി കൊല്ലപ്പെട്ട് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിൻറെ നിഷ്ഠുരകൃത്യങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി ബിബിസി ഡോക്യുമെന്ററി തയ്യാറായി.പെണ്‍കുട്ടികളെ പിടികൂടി അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി ലൈംഗിക അടിമകളാക്കി വച്ചിരുന്ന ഗദ്ദാഫിയുടെ ബലാത്സംഗ അറ (RAPE CHAMBER) കളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടയുള്ള വിവരങ്ങളുമായാണ് ഡോകുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ബലാത്സംഗ അറകളുടെ ചിത്രങ്ങള്‍ ചില അന്തര്‍ദേശീയ വെബ്സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.ഒറ്റനിലകെട്ടിടത്തിലെ പരിമിത സൗകര്യങ്ങളോടെ കൂടിയ ഡബിള്‍ ബെഡ്റൂമിലാണ് ഗദ്ദാഫി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. 1970 കളിലെ അലങ്കാര രീതിയിലാണ് മുറി ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തിക്കുന്ന പെണ്‍കുട്ടികളെ നീലച്ചിത്രങ്ങള്‍ കാണിച്ച് ഉത്തേജിപ്പിക്കുന്നതിനായി ടെലിവിഷന്‍ സൗകര്യവും മുറിയില്‍ ഉണ്ടായിരുന്നു.ഗദ്ദാഫിയുടെ ബലാത്സംഗ അറയോട് ചേര്‍ന്ന് പരിശോധനാ മുറിയും ഉണ്ടായിരുന്നു. ബലാത്സംഗം ചെയ്യാനായി ഇവിടെയെത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലൈംഗിക രോഗങ്ങളുണ്ടോയെന്നു പരിശോധിക്കുന്നതിനായാണ് ഈ ക്ലിനിക് പ്രവര്‍ത്തിച്ചിരുന്നത്. അഥവാ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭിണികളയാല്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള സംവിധാനവും ഈ ക്ലിനിക്കില്‍ ഉണ്ടായിരുന്നെന്ന ഞെട്ടിപ്പിക്കുന്ന വിവരവും ഡോകുമെന്ററിലുണ്ട്. 14 വയസ് മുതലുള്ള പെണ്‍കുട്ടികളെയാണ് ഗദ്ദാഫി പീഡനത്തിനിരയാക്കിരുന്നത്. സ്കൂളില്‍ നിന്നും യൂണിവേഴ്സിറ്റികളില്‍ നിന്നും പിടിച്ചുകൊണ്ടുപോകുന്ന കന്യകമാരെ വര്‍ഷങ്ങളോളം ലൈംഗിക അടിമകളാക്കി വച്ചിരുന്നു. ബലാത്സംഗത്തിന് ശേഷം പൂട്ടിയിടപ്പെടുന്ന പെണ്‍കുട്ടികള്‍ ഇവിടെ നിന്ന് രക്ഷപെടുക അപൂര്‍വമാണ്. ഇനി ഏതെങ്കിലും തരത്തില്‍ രക്ഷപെട്ട് പുറത്തെത്തിയാല്‍ തന്നെ യാഥാസ്ഥിതിക മതമൗലിക കുടുംബങ്ങള്‍ ഇവരെ സ്വീകരിക്കാറില്ല. ഇങ്ങനെ വരുന്ന പെണ്‍കുട്ടികള്‍ പിന്നീട് മാലിന്യസംസ്കരണ മേഖലകളിലും മറ്റും തള്ളപ്പെട്ട് ദാരുണമരണത്തിനു കീഴടങ്ങുന്ന സാഹചര്യമാണുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.ഇരകളെ കണ്ടെത്തുന്നതിനായി സ്കൂളുകളിലും, ട്രിപ്പോളി യൂണിവേഴ്സിറ്റിയിലും ഗദ്ദാഫി പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനവേളയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ ഗദ്ദാഫി തന്റെ ഇരകളെ കണ്ടുവയ്ക്കും. പിന്നീട് അവിടെ നിന്നും മടങ്ങുമ്പോള്‍ താന്‍ കണ്ടുവച്ച പെണ്‍കുട്ടികളുടെ തലയില്‍ തലോടിക്കൊണ്ട് കടന്നുപോകും. ഗദ്ദാഫി അവിടെ നിന്നും പോയാലുടനെ അദ്ദേഹത്തിന്റെ കിങ്കരന്മാര്‍ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു പതിവ്. ആരെങ്കിലും എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവരെ തോക്കിനിരയാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.ഫെബ്രുവരി മൂന്നിന് ബിബിസി4 ഗദ്ദാഫിയുടെ നിഗൂഢ കേന്ദ്രങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രം സംപ്രേഷണം ചെയ്യും.
Leave a Reply