Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കമ്മലിന്റെ കല്ലൊന്നും എണ്ണിയായിരിക്കില്ല ഭൂരിപക്ഷം സ്ത്രീകളും അത് വാങ്ങുന്നത്. അതിന്റെ ഭംഗി, ഡിസൈൻ എന്നിവ കൊണ്ടായിരിക്കും തിരഞ്ഞെടുക്കുക. കല്ലെത്രയാണ് എന്നത് ഒക്കെ അത് രൂപകൽപന ചെയ്യുന്നവരുടെ ജോലിയാണ്. മുൻപ് കല്ലുവച്ച കമ്മലുകൾ ഒറ്റ സംഖ്യയിൽ ആയിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ലാത്തവയും ധാരാളമാണ്. ഏഴുകല്ല് പതിച്ച കമ്മല് ധരിച്ചിരുന്നവർ പിന്നെ സെക്കൻഡ് സ്റ്റഡ് കൂടി ധരിച്ച് കുഴപ്പത്തിലായവരും ഉണ്ട്. ഒരു കാതിൽ എട്ടു വന്നാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. സംഖ്യാശാസ്ത്രം അനുസരിച്ച് എട്ട് ഒരു കുഴപ്പം പിടിച്ച സംഖ്യയാണ്. വാഹനത്തിന്റെ നമ്പർ എട്ടാണെങ്കിൽ അപകടസാധ്യത കൂടും എന്നാണ് വിശ്വാസം. അതിനാൽ അത്തരം നമ്പർ ഉള്ള വണ്ടി വാങ്ങാൻ ആളുകൾ മടിക്കുന്നു.

എട്ടുകല്ല് പതിച്ച കമ്മൽ ധരിച്ച ഒരു ബിസിനസ്സ്കാരിയോട് അത് നല്ലതല്ല എന്ന് ജ്യോത്സ്യൻ പറഞ്ഞപ്പോൾ തനിക്ക് അങ്ങനെ വിശ്വാസം ഇല്ല എന്നായിരുന്നു മറുപടി. എന്നാൽ പിന്നീട് അവരുടെ ഭർത്താവിന്റെ പേരിൽ വന്ന ഏതോ കേസിൽ അവരെയും കൂടി അറസ്റ്റ് ചെയ്യുകയും മറ്റും ഉണ്ടായതോടെ അവരാ കമ്മൽ അഴിച്ചു മാറ്റി. വിവാഹ വാർഷികത്തിന് സമ്മാനമായി നൽകിയ കമ്മൽ ധരിച്ച് ഭാര്യയും ഭർത്താവും വിവാഹ മോചനത്തിന്റെ വക്കിൽ വരെ എത്തിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് കല്ലുകള്‍ ആണ് കമ്മലിൽ വരുന്ന കല്ലുകള്‍ എങ്കിൽ നല്ലത്. ഡയമണ്ട് കമ്മലുകളിലും എട്ടുകല്ല് പതിച്ച് ഇപ്പോൾ ചില ഡിസൈനുകൾ ഇറങ്ങിയിട്ടുണ്ട്. വലിയ വില കൊടുത്ത് ദോഷം വാങ്ങാതിരിക്കുക.
പല സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. അവർ സൗകര്യപൂർവം ആ ആഭരണം അഴിച്ച് അലമാരയിൽ വച്ചിരിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്തിട്ടും ഉണ്ടാകും. സ്നേഹത്തിൽ കഴിഞ്ഞിരുന്നവർ തമ്മിൽ കലഹം ഉണ്ടാകാനും, അവിവാഹിതരുടെ വിവാഹം നടക്കാൻ തടസമാകാനും ഒരു പക്ഷെ എട്ടുകല്ല് കാരണമാകാം. അതിനാൽ ഇനിയെങ്കിലും കമ്മൽ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം കൂടി ശ്രദ്ധിക്കുക. ധാരാളം പൊടികല്ലുകൾ വരുന്ന ആഭരണങ്ങളിൽ കല്ലെണ്ണണം എന്നില്ല. കമ്മൽ പോലെ മോതിരമായാലും ലോക്കറ്റായാലും ഈ കാര്യം ശ്രദ്ധിക്കുക.
Leave a Reply