Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ അതിപവിത്രമായ മണിക്കിണറില്‍ നിന്നും 29 വർഷങ്ങൾക്ക് മുൻപ് കാണാതായ തിരുവാഭരണം കണ്ടെത്തി. മണിക്കിണര്‍ വറ്റിക്കുന്നതിനിടെയാണ് 60 ഗ്രാം തൂക്കമുള്ള 24 നീലക്കല്ലുകള്‍ പതിച്ച നാഗപടമാല കണ്ടെത്തിയത്. 985ല്‍ നഷ്ടപ്പെട്ട ഗുരുവായൂരപ്പന്റെ മൂന്ന് തിരുവാഭരണങ്ങളില്‍ ഒന്നാണിത്. നഷ്ടപ്പെട്ട തിരുവാഭരണങ്ങൾ കിണറ്റിൽ ഉണ്ടാകും എന്ന് നേരത്തെ പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. പിന്നീട് പ്രശ്നം വെച്ചപ്പോഴും തിരുവാഭരണം മണികിണറിൽ തന്നെ ഉണ്ടാകുമെന്ന സൂചന ലഭിച്ചിരുന്നു. 45 ഗ്രാം തൂക്കം വരുന്ന മഹാലക്ഷ്മി മാലയും 90 ഗ്രാം തൂക്കം വരുന്ന നീലക്കൽ മാലയും ആണ് നഷ്ടപ്പെട്ട മറ്റു രണ്ടു തിരുവാഭരണങ്ങൾ. കണ്ടെത്തിയ നാഗപടത്താലി ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ലോക്കറിലേക്ക് മാറ്റി. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് കിണർ വറ്റിച്ചത്. 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 26ന് കിണര്‍ വറ്റിച്ചത്. ഒട്ടേറെ സാളഗ്രാമങ്ങളും 16 സ്റ്റീല്‍മൂന്ന് ചെമ്പ് കുടങ്ങളും അഞ്ച് സ്റ്റീല്‍ കുട്ടകങ്ങളും അന്ന് കിണറ്റില്‍നിന്ന് ലഭിച്ചു. ഒട്ടേറെ നാണയങ്ങളും ഓടില്‍ നിര്‍മിച്ച പത്ത് കൊച്ചുപ്രതിമകളും കിട്ടിയിരുന്നു. എന്നാല്‍ രണ്ടുതവണ വറ്റിച്ചപ്പോഴും ചെളി മുഴുവന്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. തീര്‍ത്ഥത്തിന് നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് ഒരുവര്‍ഷത്തിനുശേഷം വീണ്ടും മണിക്കിണര്‍ വറ്റിക്കുന്നത്. ഇത്തവണ ചെളി മുഴുവന്‍ നീക്കം ചെയ്യാനായി പരിചയസമ്പന്നരായ പണിക്കാരെയാണ് പ്രശ്‌നചിന്ത നടത്തി ദേവഹിതമറിഞ്ഞ് നിയോഗിച്ചിട്ടുള്ളത്. ഇന്നു ഉച്ചപ്പൂജ രാവിലെ 8ന് നടത്തി 9ന് ക്ഷേത്രനട അടച്ചു. അതിനു ശേഷം ആണ് വറ്റിക്കാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങിയത്. കിണര്‍ വൃത്തിയാക്കുന്ന ഗുരുവായൂര്‍ സ്വദേശികളായ പന്ത്രണ്ട് പണിക്കാരും മൂന്നുദിവസങ്ങളിലായി വ്രതത്തിലാണ്. ഗുരുവായൂരപ്പന്റെ പൂജകള്‍ തൊഴുത് ഭജന പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെ കാണിക്കയര്‍പ്പിച്ചാണ് കിണറ്റിലിറങ്ങുക. വെള്ളം വറ്റിച്ചു കഴിഞ്ഞാല്‍ കീഴ്ശാന്തിക്കാര്‍ കിണറ്റിലിറങ്ങി ‘സാളഗ്രാമം’തുടങ്ങിയ പരിപാവനമായ സാധനങ്ങള്‍ പുറത്തെടുത്ത് കയറും. അതിന് ശേഷമാണ് ചെളി നീക്കാന്‍ തുടങ്ങിയത്. തിരുവാഭരണങ്ങള്‍ നഷ്ടമായത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. മുന്‍മേല്‍ശാന്തിയേയും മക്കളേയും ഇതേ തുടര്‍ന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
Leave a Reply