Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 12:24 pm

Menu

Published on March 21, 2014 at 11:51 am

ടിപി ചന്ദ്രശേഖരനെ വി.എസ് ഇറച്ചിവിലയ്ക്ക് വിറ്റുവെന്ന് തിരുവഞ്ചൂര്‍

thiruvanchoor-against-v-s

തിരുവനന്തപുരം:ടിപി ചന്ദ്രശേഖരനെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇറച്ചി വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.പെരിഞ്ഞനത്ത് അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിനെതിരെ രൂക്ഷമായ ഭാഷയില്‍ ആണ് തിരുവഞ്ചൂര്‍ ആഞ്ഞടിച്ചത്.ടി.പി വധത്തില്‍ വി.എസിന്‍റെ മലക്കം മറിച്ചില്‍ നിലവാരമില്ലാത്തതാണ്. കൂറുമാറ്റ സാക്ഷിയുടേത് പോലെയാണ് വി.എസിന്‍റെ നിലപാട്. എന്തു ലാഭത്തിനാണ് നിലപാട് മാറ്റിയതെന്ന് വി.എസ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട മന്ത്രി പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി തടിയൂരാന്‍ വി.എസ് ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി.ആര്‍.എം.പി കോണ്‍ഗ്രസിന്‍റെ വാലല്ല. കോണ്‍ഗ്രസിന്‍റെ വാല്‍ ആണെങ്കില്‍ ആര്‍.എം.പി 14 ഇടത്ത് മല്‍സരിക്കുമോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
ടി.പി. ചന്ദ്രശേഖരന്റെ പാര്‍ട്ടി ആര്‍എംപി കോണ്‍ഗ്രസിന്റെ വാലാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമയും സംസാരിക്കുന്നത് ഒരുപോലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടി അന്വേഷിച്ചു നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും അതിനപ്പുറം ഒരു പാര്‍ട്ടിക്കും ഒന്നും ചെയ്യാനാവില്ലെന്നും വിഎസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News