Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 7:54 pm

Menu

Published on January 22, 2014 at 5:07 pm

ഗുരുവായൂരില്‍ ഫ്‌ളാറ്റ്‌ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം: മൂന്നുപേര്‍ അറസ്‌റ്റില്‍

three-arrested-under-innoral-trafficking

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഫ്‌ളാറ്റ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെണ്‍വാണിഭ സംഘം പിടിയിൽ അറസ്‌റ്റില്‍.കൂര്‍ക്കഞ്ചേരി കണക്കപറമ്പില്‍ തങ്കപ്പന്‍(68), പെരിന്തല്‍മണ്ണ സ്വദേശിനി ആയിഷ(27), നിലമ്പൂര്‍ സ്വദേശിനി റംലത്ത്‌(29) എന്നിവരെയാണ്‌ സി.ഐ.കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റുചെയ്‌തത്‌. കിഴക്കേനടയിലെ ആഡംബരഹോട്ടലിന്‌ സമീപം ഫ്‌ളാറ്റ്‌ വാടകയ്‌ക്കെടുത്ത്‌ ഒരു വര്‍ഷത്തിലധികമായി തങ്കപ്പന്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. പരിസരവാസികള്‍ നല്‍കിയ വിവരപ്രകാരം പോലീസ്‌ ഇന്നലെ രാത്രി ഫ്‌ളാറ്റില്‍ റെയ്‌ഡ്‌ നടത്തി. ആവശ്യക്കാരെ മൊബൈല്‍ഫോണില്‍ വിളിച്ചു വരുത്തുകയാണ്‌ ഇയാളുടെ പതിവെന്നും, 20ലധികം സ്‌ത്രീകളെ കൊണ്ടുവന്നതായും പോലീസ്‌ പറഞ്ഞു.സീനിയര്‍ സി.പി.ഒ. പി.എസ്‌.അനില്‍കുമാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ കെ.എച്ച്‌.അബൂതാഹിര്‍, വനിത സിവില്‍പോലീസ്‌ ഓഫീസര്‍ ഗീത എന്നിവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News