Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:23 am

Menu

Published on April 29, 2015 at 9:36 am

തൃശ്ശൂർ പൂരം ഇന്ന്

thrissur-pooram-today-2

തൃശ്ശൂര്‍:വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ഇന്ന്. രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എത്തുന്നതോടെ പൂരത്തിന് തുടക്കമാവും. വടക്കുന്നാഥന്റെ മണ്ണ് ഇന്ന് ജനസാഗരമാകും. പൂരത്തിന്റെ പ്രധാന സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്കു പുറമേ എട്ടു ഘടകദേശങ്ങളും പൂരങ്ങളായി വടക്കുന്നാഥനിലെത്തും. കണിമംഗലം ശാസ്താവാണ് ആദ്യമെത്തുന്നത്. തുടര്‍ന്ന് കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, ലാലൂര്‍, നെയ്തലക്കാവ് എന്നിവ വടക്കുന്നാഥനെ വണങ്ങാനെത്തും. 11.30ന് ബ്രഹ്മസ്വംമഠത്തിനു മുന്നിലെ ആല്‍ത്തറയില്‍ മഠത്തില്‍ വരവോട് കൂടി പഞ്ചവാദ്യത്തിനു തുടക്കമാകും. ഉച്ചക്കു രണ്ടു മണിയോടെ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായ ഇലഞ്ഞിത്തറമേളം പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നടക്കും. നിരവധി ഗജവീരന്‍മാര്‍ മാറ്റുരക്കുന്ന പൂരത്തില്‍ തിരുവമ്പാടി ശിവസുന്ദറാണു തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുക. പാറമേക്കാവു ഭഗവതിയുടെ തിടമ്പ് പാറമേക്കാവു പത്മനാഭനും. വൈകീട്ട് 5.30ന് തെക്കേഗോപുരനടയില്‍ കുടമാറ്റം അരങ്ങേറും. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട്. കുടമാറ്റത്തിനു നില്ക്കുന്ന ആനകള്‍ക്കു നേരേനില്ക്കാനായി തെക്കേഗോപുരനടയുടെ ചരിവുതീര്‍ത്തുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. പൂരത്തിനു ജില്ലാ ഭരണകൂടം മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെപ്പോലെ സ്ത്രീകള്‍ക്കിരിക്കാന്‍ പ്രത്യേക സ്ഥലവും സജ്ജമാക്കിയിട്ടുണ്ട്.

Loading...

Comments are closed.

More News