Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 5:06 pm

Menu

Published on April 1, 2014 at 2:07 pm

സരിതയുടെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി

thushar-vellappalli-against-saritha

കൊച്ചി:സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്ക് ബന്ധമുണ്ടെന്ന സരിത എസ് നായരുടെ വെളിപ്പെടുത്തലിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനവുമായി രംഗത്ത്.സരിതയുമായി ബന്ധപ്പെടാന്‍ അത്ര തറയല്ല താനെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. താന്‍ ഇതുവരെ സരിതയെ കണ്ടിട്ടില്ല. എന്നാല്‍ ഇനി താന്‍ എന്തായാലും സരിതയെ കാണുമെന്നും കണ്ടിട്ടേ ബാക്കി കാര്യമുള്ളൂ.അനാവശ്യമായാണ് തന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും, ഔദ്യോഗികമായി താന്‍ സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുള്ളത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതാണ്. സരിതയെ തനിക്ക് അറിയില്ല, സരിതയെ കണ്ടിട്ടില്ല. ഞാന്‍ സരിതയെ 150 പ്രാവശ്യം വിളിച്ചയാളോ, സരിത താമസിച്ച ഹോട്ടലില്‍ ഒപ്പം താമസിച്ച വ്യക്തിയോ അല്ല. അതിനാല്‍ സരിതയെ ഇനി നേരില്‍ കണ്ട് മാത്രമായിരിക്കും താന്‍ സംസാരിക്കുകയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News