Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഓണക്കാലത്ത് എയര്‍ഇന്ത്യയുടെ വിദേശയാത്രാ നിരക്ക് വർദ്ധിപ്പിച്ചു. ഓണാവധിക്ക് നാട്ടില്‍വന്ന് പോകുന്നവരെയാണ് ഈ നിരക്ക് വർദ്ധന കാര്യമായി ബാധിക്കുക. 5000 രൂപക്ക് കിട്ടുമായിരുന്ന ദുബായ് ടിക്കറ്റിന് ഇപ്പോള്‍ 42500 രൂപയെങ്കിലും കൊടുക്കണം. എന്നാൽ എമിറേറ്റ്‌സ് വിഭവങ്ങളിൽ 32000 രൂപയ്ക്കാണ് ഇപ്പോഴും ടിക്കറ്റ് ലഭിക്കുന്നത്.ചുരുങ്ങിയ ചെലവില്‍ സുരക്ഷിത യാത്രയെന്ന വാഗ്ദാനവുമായിട്ടായിരുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസ് വർഷങ്ങൾക്ക് മുമ്പ് സര്‍വ്വീസ് ആരംഭിച്ചത്.ടിക്കറ്റ് നിരക്ക് ക്രമാതീതമായി കൂട്ടുന്നതിന് പിന്നില്‍ എയര്‍ ഇന്ത്യയുടെ വാണിജ്യ വിഭാഗത്തിൻറെ സ്ഥാപിത താല്‍പര്യമാണെന്ന ആരോപണങ്ങളുമുണ്ട്.
Leave a Reply