Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: 2005ന് മുമ്പുള്ള കറന്‍സികള്‍ മാറ്റിവാങ്ങാന്‍ ഇനി 9 ദിവസം മാത്രം.500, 1000 ഉൾപ്പെടെയുള്ള പഴയ നോട്ടുകൾ കൈമാറാനുള്ള സമയപരിധി ജൂൺ 30 ന് അവസാനിക്കും. ഇതിനു മുൻപ് കൈമാറിയില്ലെങ്കിൽ ഇവയ്ക്ക് പേപ്പറിന്റെ മൂല്യം മാത്രമേ ഉണ്ടാകൂ. ഈ തീയതിക്ക് മുമ്പായി ബേങ്കുകളില്‍ നല്‍കിയാല്‍ പുതിയ കറന്‍സി നല്‍കുമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. പഴയ നോട്ടുകള്‍ അവരവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമാകാം. നേരത്തേ നിശ്ചയിച്ച അന്തിമ തീയതി ജനുവരി ഒന്നായിരുന്നു. പിന്നീട് ജൂണ്‍ 30ലേക്ക് മാറ്റാന്‍ ആര്‍ ബി ഐ തീരുമാനിക്കുകയായിരുന്നു.നേരത്തെ ജനുവരി 1 വരെയായിരുന്നു കറന്‍സികള്‍ പിന്‍വലിക്കാന്‍ നല്‍കിയിരുന്ന സമയം. ഇത് പിന്നീട് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. 2005ന് മുമ്പ് പുറത്തിറങ്ങിയ നോട്ടുകള്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗവും റിസര്‍വ്വ് ബാങ്ക് തന്നെ പറഞ്ഞുതരുന്നുണ്ട്. 2005ന് മുമ്പ് പുറത്തിറങ്ങിയ നോട്ടുകളില്‍ അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. പുതിയ നോട്ടുകളുടെ താഴ്ഭാഗത്തായാണ് അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. അച്ചടി വര്‍ഷം രേഖപ്പെടുത്താത്ത നോട്ടുകള്‍ മാറ്റിവാങ്ങണമെന്നാണ് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നോട്ടുകള്‍ പിന്‍വലിക്കുന്നത്. അച്ചടി വര്‍ഷം രേഖപ്പെടുത്തിയ നോട്ടുകളുടെ കള്ളപകര്‍പ്പുകള്‍ തയ്യാറാക്കുന്നതിന് സാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു.
Leave a Reply