Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:17 am

Menu

Published on January 8, 2016 at 9:39 am

തിരുനെൽവേലിയിൽ ബസപകടം: 10 മരണം

tirunelveli-accident-11-killed

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്ത് നിയന്ത്രണം വിട്ട ബസ്സ്‌ മറിഞ്ഞ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ മരിച്ചു.  ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് സംശയം. പോണ്ടിച്ചേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന യൂണിവേഴ്‌സല്‍ എന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ ആറു മണിക്ക് നാഗർകോവിൽ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറയിലായിരുന്നു അപകടം.വേളാങ്കണ്ണി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്നവരാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയിലെത്തിയ ബസ് വെളുപ്പിനെ ആറുമണിയോടെ നാഗര്‍കോവില്‍ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറ എന്ന സ്ഥലത്ത് വച്ച് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും കാരക്കോണത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Loading...

Comments are closed.

More News