Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവനക്കാരില്ലാതെ ട്രിപ്പുകള്‍ മുടങ്ങിയും, വേണ്ടത്ര ലാഭം ഇല്ലാതെയും നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാൻ പുതിയ നടപടിയുമായി മുൻപോട്ടു വന്നിരിക്കുകയാണ് എംഡി ടോമിന്‍ ജെ. തച്ചങ്കരി .
കെഎസ്ആര്‍ടിസിയില്‍ സ്ഥിരം ജോലി ലഭിച്ച ശേഷം ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച ജീവനക്കാരെ പിരിച്ചുവിടാനാണ് പുതിയ തീരുമാനം
ഡ്രൈവര്‍, മെക്കാനിക്ക്, ടയര്‍ ഇന്‍സ്‌പെക്ടര്‍, പമ്പ് ഓപ്പറേറ്റര്‍, എഡിഇ തസ്തികയിലുള്ളവരാണു മുങ്ങിയവര്‍ ഉടന്‍ ജോലിക്കു ഹാജരായില്ലെങ്കില്‍ നീക്കം ചെയ്യാനാണു അധികൃതരുടെ തീരുമാനം.
ഡെപ്യൂട്ടേഷനിലുള്ള 54 പേര്‍ക്കും അഞ്ചുവര്‍ഷം അവധിയെടുത്ത് വിദേശത്തും ഇന്ത്യയ്ക്കകത്തും ജോലി ചെയ്യുന്ന 391 ജീവനക്കാര്‍ ജൂണ്‍ പത്തിനകം ജോലിക്കു ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടിസ് അയച്ചു. അഞ്ചുവര്‍ഷത്തെ അവധി തീര്‍ന്നിട്ടും വിവിധ ഡിപ്പോകളില്‍ ഡ്യൂട്ടിക്ക് എത്താത്ത 73 ജീവനക്കാര്‍ക്കും മാനേജ്‌മെന്റ നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഇവര്‍ മേയ് 25നകം ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളില്‍ കെഎസ്ആര്‍ടിസി നോട്ടിസ് അയച്ചിട്ടുണ്ട്.
ജീവനക്കാരില്ലാതെ ട്രിപ്പുകള്‍ മുടങ്ങുന്ന സാഹചര്യത്തിലാണു കര്‍ശന നടപടിക്ക് കെഎസ്ആര്‍ടിസി ഒരുങ്ങിയിരിക്കുന്നത്.
Leave a Reply