Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പ്രമുഖ കമ്പനികള്‍ കാര്‍ വില കുത്തനെകൂട്ടി. ടയോട്ട, സ്കോഡ, ടാറ്റാ മോട്ടോഴ്സ് കമ്പനികള്‍ വില വര്‍ധന പ്രഖ്യാപിച്ചു. 33,000 രൂപവരെയാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്. പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യൂണ്ടായ്, ജനറല്‍ മോട്ടോഴ്സ്, റെനോള്‍ട്ട്, നിസാന്‍, ഹോണ്ട, മേഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യൂ എന്നിവയും ഈ മാസം തന്നെ വില വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍മാണച്ചെലവ് വര്‍ധിച്ചതാണ് കാര്‍വില വര്‍ധിപ്പിക്കുന്നതിനു കാരണമായി കമ്പനികള്‍ പറയുന്നത്. ടയോട്ടയുടെ ഏറ്റവും വില്‍പ്പന കൂടിയ വാഹനം ഇന്നോവയ്ക്ക് 14,000 രൂപ വര്‍ധിക്കും. ഇതോടെ ഇന്നോവയുടെ പ്രാരംഭ വില 10.86 ലക്ഷമാകും. മിഡ് സൈസ്ഡ് സെഡാന്‍ എത്തിയോസിന്‍റെ വില 7,500 രൂപയാണ് കൂട്ടിയത്. ഇതോടെ സ്റ്റാര്‍ട്ടിങ് പ്രൈസ് 6.18 ലക്ഷമായി. ഹാച്ച് ബാക്ക് ലിവയ്ക്ക് 6,000 രൂപ വര്‍ധിപ്പിച്ച് അടിസ്ഥാന വില 5.07 ലക്ഷം രൂപയാക്കി. പ്രീമിയം സെഡാന്‍ കാമ്രിക്ക് 31,500 രൂപ വര്‍ധിച്ച് 29.11 ലക്ഷമായി. കൊറോള ഡീസലിനും 29,000 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 14,22 ലക്ഷമാണ് ഇതിന്‍റെ പ്രാരംഭ വില.
അതേസമയം, ടാറ്റാ മോട്ടോഴ്സ് അവരുടെ യാത്രാ വാഹനങ്ങള്‍ക്ക് 20,000 രൂപ വരെ വില കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്കോഡ ഇന്ത്യ മിഡ് സൈസ്ഡ് സെഡാന്‍ റാപ്പിഡ് (പെട്രോള്‍) വില 15,000 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സ്റ്റാര്‍ട്ടിങ് പ്രൈസ് 7.71 ലക്ഷമാകും. ഒക്റ്റേവിയ (പെട്രോള്‍) വില 33,000 രൂപ വര്‍ധിപ്പിച്ച് അടിസ്ഥാന വില 16.07 ലക്ഷമാക്കാനും കമ്പനി തീരുമാനിച്ചു. മറ്റു കാര്‍ നിര്‍മാതാക്കള്‍ വില വര്‍ധന എത്രത്തോളം വേണമെന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്തായാലും മാരുതി സുസുക്കി, ജനറല്‍ മോട്ടോഴ്സ് എന്നീ കമ്പനികള്‍ വിവിധ മോഡലുകള്‍ക്ക് 20,000 രൂപവരെ വര്‍ധന വരുത്തുമെന്നാണ് അറിയുന്നത്.
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ 30,000 രൂപവരെ കൂട്ടാനാണ് ഒരുങ്ങുന്നത്. എന്നാല്‍ റെനോ, നിസാന്‍, സ്കോഡ, ബിഎംഡബ്ല്യു എന്നിവ മൂന്നു ശതമാനം വര്‍ധന വരുത്തുമെന്നാണ് അറിയുന്നത്. മേഴ്സിഡസ് ബെന്‍സ് രണ്ടുശതമാനം വില വര്‍ധിപ്പിക്കും. പുതുവര്‍ഷത്തില്‍ വില വര്‍ധനയുണ്ടാകുമെന്ന് എല്ലാ വര്‍ഷാവസാനവും കാര്‍ കമ്പനികള്‍ പ്രഖ്യാപിക്കാറുണ്ട്. ഫെസ്റ്റിവല്‍ സീസണില്‍ ഡിസ്കൗണ്ടുകള്‍ നല്‍കി വില്‍പ്പന വര്‍ധിപ്പിക്കുകയും കമ്പനികളുടെ തന്ത്രം. കഴിഞ്ഞ വര്‍ഷം ആര്‍ബി ഐ പലിശനിരക്കുകളില്‍ വരുത്തിയ മാറ്റം വായ്പാ രംഗത്ത് വന്‍ മാറ്റമാണ് ഉണ്ടാക്കിയത്. ഇത് വാഹന വില്‍പ്പനയ്ക്ക് അനുകൂല സാഹചര്യം ഒരുക്കിയിരുന്നു. നിരവധി പുതിയ മോഡലുകള്‍ രംഗത്തിറക്കിയതും പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായ കുറവും വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള താല്‍പ്പര്യം ജനങ്ങളില്‍ വര്‍ധിതും കമ്പിക. നികള്‍ക്ക് നേട്ടമുണ്ടാക്കി.
Leave a Reply