Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കേരളം കാത്തിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി പ്രഖ്യാപിച്ചു.കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 24 പ്രതികളെ വെറുതെ വിട്ടു. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിയാണ് വിധി പ്രഖ്യാപിച്ചത്. 76 പ്രതികളിൽ 36 പേരുടെ വിധിയാണ് പ്രസ്ഥാവിച്ചത്.സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോഴിക്കോട് കക്കട്ടില്‍ പൂക്കോട്ട് വീട്ടില്‍ പി.മോഹനന്‍ എന്ന മോഹനനന്‍ മാസ്റ്റര്‍, സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കുന്നുമ്മക്കര കടത്തലക്കണ്ടി വീട്ടില്‍ കെ.കെ.കൃഷ്ണന്‍, സി.പി.എം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ കുന്നോത്തുപറമ്പ് ചെറുപറമ്പ് കൃഷ്ണനിവാസില്‍ ജ്യോതി ബാബു എന്നിവരുള്‍പ്പടെ 24 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.കൊലയാളി സംഘത്തില്‍ പെട്ട ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളായ എം.സി. അനൂപ്,കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് എന്നിവര്‍ക്ക് പുറമെ സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി.രാമചന്ദ്രന്‍, സി.പി.എം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജന്‍, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് കൊളവല്ലൂര്‍ കേളോത്തന്റവിട് പി.കെ.കുഞ്ഞനന്ദന്‍, മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി.റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ ചൊകഌ മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരാണ് കുറ്റക്കാര്‍. 159 പ്രവൃത്തി ദിവസമെടുത്ത് ഡിസംബര്‍ 20നാണ് വിചാരണ പൂര്‍ത്തിയായത്. കുറ്റപത്രത്തില്‍ 76 പേരെയായിരുന്നു പ്രതിചേര്‍ത്തത്. രണ്ട് പ്രതികളെ പൊലീസിന് അറസ്റ്റ് ചെയ്യാനായില്ല. രണ്ടു പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെകെ രാഗേഷ് ഉള്‍പ്പെടെ 15 പേരുടെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. സാക്ഷിമൊഴികളോ തെളിവോ ഇല്ലാത്ത 20 പ്രതികളെ ക്രിമിനല്‍ നടപടിച്ചട്ടം 232 വകുപ്പനുസരിച്ച് കോടതി വെറുതെ വിട്ടു. നിലവില്‍ ഈ കേസില്‍ 36 പ്രതികളാണ് അവശേഷിക്കുന്നത്. വിചാരണാ വേളയിലായിരുന്നു സിഎച്ച് അശോകന്‍ അന്തരിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ 582 രേഖകളും പ്രതിഭാഗം 66 രേഖകളും ഹാജരാക്കി. 284 പേരുടെ സാക്ഷിപ്പട്ടിക ഹാജരാക്കിയെങ്കിലും പ്രോസിക്യൂഷന്‍ 166 പേരെയാണ് സാക്ഷികളായി വിസ്തരിച്ചത്. ഇതില്‍ 52 പേര്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയെന്ന പ്രത്യേകതയും കേസിനുണ്ട്. പ്രതിഭാഗം പത്ത് സാക്ഷികളെയാണ് വിസ്തരിച്ചത്. 2012 മെയ് നാലിനാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.
Leave a Reply