Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി.ജൂലൈ 31 വരെ 47 ദിവസമാണ് ട്രോളിംഗ്.അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകള്‍ ഉള്‍പ്പെടെ യാതൊരു ബോട്ടുകളും കേരള തീരത്തെ കടലിലിറക്കരുതെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. മല്‍സ്യങ്ങളുടെ പ്രജനന കാലം സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാനത്ത് എല്ലാ വർഷവും ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്നത്.ബോട്ടുകള്‍ കടലില്‍ പ്രവേശിക്കുന്നത് തടയാന്‍ പോലീസ്,ഫിഷറീസ്,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയുടെ നിരീക്ഷണമുണ്ടാകും.വളളങ്ങളിലുളള മല്‍സ്യബന്ധനത്തിന് മാത്രമാണ് ഇക്കാലത്ത് അനുവാദം നൽകുന്നത്.ജില്ലയില്‍ 44000 ഓളം മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ നിരോധനം ബാധിക്കും. ക്ഷേമനിധിയില്‍ അംഗത്വമുളള എല്ലാ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ട്രോളിംഗ് കഴിയുന്നതു വരെ സൗജന്യ റേഷന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
Leave a Reply