Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:23 pm

Menu

Published on April 1, 2015 at 10:17 am

ലോറിയുടമകളുടെ അനിശ്ചിതകാല സമരം തുടങ്ങി

truck-strike-in-kerala

പാലക്കാട്: കേരളത്തില്‍ ടാങ്കര്‍ ലോറി,എല്‍.പി.ജി ട്രക്കുകള്‍ അനിശ്ചിതകാല സമരം തുടങ്ങി. വാളയാര്‍ ചെക്ക്‌പോസ്റ്റിലെ ഗതാഗതകുരുക്ക്‌ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ​ ലോറിയുടമകളുടെ അനിശ്ചിതകാല സമരം. പാലക്കാട് ജില്ലയിലെ ഏഴു ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് സമരം നടക്കുന്നത്.മുഖ്യമന്ത്രിയോ ധനമന്ത്രിയോ വാളയാറിലെത്തി പ്രശ്‌നം ശരിയായി മനസ്സിലാക്കി പരിഹരിക്കുംവരെ ചരക്കുലോറികള്‍ പാലക്കാട് അതിര്‍ത്തി കടന്ന് കേരളത്തിലെത്തില്ലെന്ന് ലോറിയുടമാസംഘം ഭാരവാഹികള്‍ അറിയിച്ചു. പ്രതിദിനം 3,000 ലോറികളിലായി 600കോടിയുടെ ചരക്കാണ് കേരളത്തിലെത്തുന്നത്. ചരക്കുമായി വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ എത്തുന്ന വാഹനങ്ങള്‍ ദിവസങ്ങളാണ്​ ചെക്ക്‌ പോസ്റ്റില്‍ കുടുങ്ങികിടക്കുന്നത്​.ഇതിന്​ ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന ​ മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ്​ ഒന്നര വര്‍ഷം മുമ്പ്​ നടന്ന സമരം അവസാനിച്ചത്​. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്​ ലംഘിക്കപ്പെട്ടതിനാലാണ്​ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്​.ചെക്ക് പോസ്റ്റില്‍ 10 കൗണ്ടറുകള്‍ സ്ഥാപിക്കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.ചെക്ക്‌ പോസ്റ്റുകളിലെ കൗണ്ടറുകള്‍ വര്‍ധിപ്പിക്കുക, സ്കാനിങ്ങ്​ സംവിധാനം നടപ്പിലാക്കുക, സംയോജിത ചെക്ക്‌പോസ്റ്റ്​ തുടങ്ങുക എന്നിവയാണ്​ സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. പാലക്കാട്​ ജില്ലയിലെ 7 ചെക്ക്‌പോസ്റ്റുകള്‍ വ‍ഴിയാണ്​ സംസ്ഥാനത്തേക്ക്‌ഉള്ള ഭൂരിഭാഗം ചരക്കും എത്തുന്നത്​. ഇതിനാല്‍ തന്നെ പച്ചക്കറികളും പ‍ഴങ്ങളുമടക്കം ഉള്ള നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി കൂടും. ലോറി സമരം നിര്‍മാണമേഖലയെയും പ്രതികൂലമായി ബാധിക്കും. കോ‍ഴികളും കന്നുകാലികളും എത്തുന്നതും കുറയും.

Loading...

Leave a Reply

Your email address will not be published.

More News