Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ്സ് നേതാവ് തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു.ര്‍ഗയില്‍ സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ലംഘിച്ചാണ് തൃപ്തി തൃപ്തിയും സംഘവും ദര്‍ഗയില്‍ പ്രവേശിച്ചത്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ അധികം ആരെയും അറിയിക്കാതെയായായിരുന്നു തൃപ്തിയും സംഘവും ദര്‍ഗയിലെത്തിയത്. പൊലീസും കനത്ത സുരക്ഷയൊരുക്കിയിരുന്നു.വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് തൃപ്തിയും ഒരു സംഘം സ്ത്രീകളും ദര്‍ഗയിലെത്തിയത്. കഴിഞ്ഞ മാസം 28 ന് ദര്‍ഗയില്‍ പ്രവേശിക്കാന്‍ തൃപ്തി എത്തിയിരുന്നെങ്കിലും മുസ്ലീം സംഘടനകളും ശിവസേനയും ഇടപെട്ട് ഇത് തടഞ്ഞിരുന്നു.അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയത്. ഇതിനെതിരെ മുസ്ലീം വനിതാ സംഘടനകള്‍ കേസ് നടത്തി വരികയാണ്. ഇതിനിടെയാണ് തൃപ്തി ദേശായിയുടെ ദര്‍ഗ പ്രവേശനം. ഇത് പ്രദേശത്തെ മറ്റ് സ്ത്രീകള്‍ക്കും പ്രചേദനമായിട്ടുണ്ട്.സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണമുള്ള മഹാരാഷ്ട്രയിലെ ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ തൃപ്തി ദേശായി നേരത്തെ പ്രവേശിച്ചിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ തന്റെ അടുത്ത ലക്ഷ്യം ഹാജി അലി ദര്‍ഗയും ശബരിമലയുമാണെന്ന് തൃപ്തി വ്യക്തമാക്കിയിരുന്നു.
Leave a Reply