Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസര്‍ക്കോട്: കാഞ്ഞങ്ങാട്ട് ചിറ്റാരിക്കാലില്‍ കുഴല്‍ നിര്‍മാണത്തിനുള്ള ലോറി മറിഞ്ഞ് നാല് പേര്‍ പരിച്ചു.ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചവരെല്ലാം. കാസര്‍കോട് കാറ്റാം കവല – പറമ്പ് റോഡില്‍ അത്തിക്കാടി കോളനിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കയറ്റത്തില്‍ വച്ച് ബ്രേക്ക് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കുത്തനെയുള്ള കയറ്റമുള്ള റോഡില്‍ വച്ച് ബ്രേക്ക് നഷ്‌ടപ്പെട്ട ലോറി പിന്നിലേക്കു വന്ന് 50 അടി താഴേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ ഒരാള്‍ സംഭവസ്‌ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്.
Leave a Reply