Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:13 am

Menu

Published on July 16, 2016 at 5:34 pm

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരും

tuki-resigns-khandu-stakes-claim-governor-yet-to-respond

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരും. 44 എംഎൽഎമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.വിമതരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി നബാംടുകി രാജിവച്ചു. പ്രേമഖണ്ഡു അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയാകും. വിശ്വാസ വോട്ടെടുപ്പ് ഇനി ഉണ്ടാകില്ല.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന മുഖ്യമന്ത്രി നബാം ടുകിയുടെ ആവശ്യം ഗവര്‍ണര്‍ തഥാഗത റോയി തള്ളിയതോടെ അരുണാചല്‍ പ്രദേശ് ഇന്നു വിശ്വാസവോട്ടെടുപ്പ് ഉറപ്പായത്. അറുപതംഗ സഭയില്‍ 43 അംഗങ്ങള്‍ തനിക്കൊപ്പമെന്നാണു സുപ്രീം കോടതി വിധിയോടെ പുറത്തായ കാലിഖോ പൂലിന്‍റെ അവകാശവാദം.
അതേസമയം, ഭൂരിപക്ഷം തെളിയിക്കുന്നതിന് ഗവര്‍ണര്‍ അനുവദിച്ച സമയപരിധി അപര്യാപ്തമെന്നാണു നബാം ടുകിയുടെ വാദം. എംഎല്‍എമാരില്‍ ഭൂരിപക്ഷവും തലസ്ഥാനമായ ഇറ്റനഗറിന് പുറത്താണ്. വിശ്വാസ വോട്ടെടുപ്പില്‍ കുതിരക്കച്ചവടം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് 30 ദിവസം വരെ സമയം അനുവദിക്കാമെന്ന് സര്‍ക്കാരിയ കമ്മിഷന്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പത്ത് ദിവസത്തെ സാവകാശമാണു ടുകി ആവശ്യപ്പെട്ടത്.
അതേസമയം, സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെങ്കിലും അംഗബലം തനിക്കാണെന്നത് സഭയില്‍ തെളിയിക്കുമെന്നു കാലിഖോ പൂല്‍. 11 ബിജെപി എംഎല്‍എമാരും രണ്ട് സ്വതന്ത്രന്മാരും ഉള്‍പ്പെടെയാണ് 43 എംഎല്‍മാരുടെ പിന്തുണ പൂല്‍ അവകാശപ്പെടുന്നത്. ഇവര്‍ കഴിഞ്ഞ ദിവസം രാത്രി ഗോഹട്ടിയില്‍ എത്തിയതായാണു റിപ്പോര്‍ട്ട്.നിലവിലെ അവസ്ഥയില്‍ അരുണാചല്‍ മുഖ്യമന്ത്രി നബാം ടുകിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് തന്നെയാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News