Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്താംബൂള്‍:തുര്‍ക്കിയിലെ ഏറ്റവും വലിയ വിമാനത്താവളമായ അറ്റാതുര്‍ക്കിന്റെ പ്രധാനകവാടത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 36 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ആണെന്നാണ് സൂചന.ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 1.30-നാണ് ലോകത്തെ ഞെട്ടിച്ച് തുര്‍ക്കിയില്‍ വീണ്ടും ബോംബ് സ്‌ഫോടനം നടന്നത്. യൂറോപ്പിലെ ഏറ്റവും തിരക്കുളള വിമാനത്താവളങ്ങളില്‍ ഒന്നായ തുര്‍ക്കിയിലെ ഇസ്താബുള്‍ അറ്റാടര്‍ക്ക് രാജ്യാന്തര വിമാനത്താവളത്തിലാണ് ബോംബാക്രമമണം ഉണ്ടായത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുളള ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ മൂന്ന് പേരാണെന്നാണ് പ്രാഥമിക വിവരം. അക്രമികളില്‍ ഒരാള്‍ കലാഷ്‌നിക്കോവ് തോക്ക് ഉപയോഗിച്ച് വിമാനത്താവളത്തിന്റ പ്രവേശനകവാടത്തില്‍ വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘടിതമായ ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അല്ലെങ്കില്‍ കുര്‍ദിഷ് വിഘടനവാദികള്‍ ആണെന്നാണ് പൊലീസ് നിഗമനം.
Leave a Reply