Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:54 pm

Menu

Published on March 12, 2014 at 12:11 pm

മന്ത്രിക്കെതിരെ ഒളിക്യാമറ ഓപ്പറേഷൻ;ചാനല്‍ റിപ്പോട്ടറും ക്യാമറാമാനും അറസ്റ്റില്‍

tv-reporters-held-for-offering-bribe-to-minister

ബാംഗ്ലൂര്‍: മുന്‍മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ മന്ത്രിക്കെതിരെ ഒളിക്യാമറ ഓപ്പറേഷനെത്തിയ ചാനല്‍ റിപ്പോര്‍ട്ടറേയും ക്യാമറാമേനെയും പോലീസ് അറസ്റ്റു ചെയ്തു.  കര്‍ണാടക ഊര്‍ജമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിനെതിരെയാണ് ഒളിക്യാമറ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തത്.ഇതിനായി ഒരു വനിതാ വനിതാമാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും എനര്‍ജോ പവര്‍ കമ്പനിയുടെ പ്രതിനിധികളെന്ന പേരില്‍ മന്ത്രിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാറിന്റെ മുന്നിലുള്ള ഒരു പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അംഗീകാരം നല്‍കിയാല്‍ 6 ലക്ഷം രൂപ കൈക്കൂലി നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തു.തുടര്‍ന്ന് തിങ്കളാഴ്ച വീട്ടിലെത്തി ഇതിനായി ആറുലക്ഷം രൂപ കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ശിവകുമാറിന്റെ അംഗരക്ഷകരായ പോലീസുകാര്‍ അറസ്റ്റുചെയ്യുകയായിരുന്നു. പണവും പോലീസ് പിടിച്ചെടുത്തു. ടി.വി.9 എന്ന ഇംഗ്ലീഷ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശ്വേത(24),ക്യാമറാമാന്‍ ശ്രേയസ്(28) എന്നിവരാണ് അറസ്റ്റിലായത്.ഇവരുടെ ആവശ്യപ്രകാരം സര്‍ക്കാരിന് സമര്‍പ്പിച്ച ഫയലുകള്‍ മന്ത്രി അന്വേഷിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ഫയല്‍ ഇല്ലെന്നായിരുന്നു മറുപടി. ഇതാണ് മന്ത്രിക്ക് സംശയത്തിനിടയാക്കിയത്.ഊര്‍ജവകുപ്പിലെ അഴിമതി തുറന്നുകാട്ടുന്നതിനാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയതെന്നും മാധ്യമപ്രവര്‍ത്തകരെ മന്ത്രിയുടെ ഗുണ്ടകള്‍ മര്‍ദിച്ചതായും ചാനല്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് ബാംഗ്ലൂര്‍ സദാശിവനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ ബാംഗ്ലൂരിലെ ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രതിഷേധിച്ചു.എന്നാല്‍, ഇത്തരമൊരു കമ്പനിയെ പറ്റി സംശയം തോന്നിയതിനെത്തുടര്‍ന്നാണ് പോലീസുകാര്‍ക്ക് ഇവരെ അറസ്റ്റു ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി ശിവകുമാര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News