Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:34 am

Menu

Published on November 23, 2013 at 5:05 pm

ഫേസ്ബുക്ക്‌ കമന്റിന്റെ പേരില്‍ പെണ്‍കുട്ടികള്‍ തമ്മില്‍തല്ലി

two-college-girls-beat-up-each-other-over-a-facebook-comment-in-a-womens-college

ജയ്‌പൂര്‍ :ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടയടി. കെ എന്‍ ഗേള്‍സ് കോളേജിലെ രണ്ട് വിദ്യാര്‍ഥിനികളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ കമന്റിട്ട പേരും പറഞ്ഞ് തമ്മില്‍ തല്ലിയത്.ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ വര്‍ഷ ചിത്രയ്ക്കാണ് മര്‍ദ്ദനമേറ്റത്.രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥിനിയായ മേഘ റാത്തോര്‍ എന്ന വിദ്യാര്‍ഥിനി ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ്‌ ചെയ്തിരുന്നു.ഈ ഫോട്ടോയില്‍ വര്‍ഷ ഇട്ട കമന്റ്‌ ആണ് അടിപിടിയിലേക്ക് എത്തിച്ചത്‌.നേരത്തെ കമന്റിന്റെ പേരില്‍ ഇരുവരും ഓണ്‍ലൈനിലും അടിപിടി കൂടിയിരുന്നു.വ്യാഴാഴ്ച കോളേജിലെത്തിയ മേഘ വര്‍ഷ ചിത്രയെ മര്‍ദ്ദിക്കുകയായിരുന്നു.കുറച്ച് കൂട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും പിടിച്ച് ശാന്തമാക്കാന്‍ ശ്രമിച്ചു.എന്നാല്‍ അടിനിര്‍ത്താന്‍ തയ്യാറാകാതെ ഇരുവരും പിന്നീടും കുറേനേരം വഴക്കിട്ടു.തുടര്‍ന്ന് വര്‍ഷ സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായി പോയി.ഇതിനിടെ വിദ്യാര്‍ഥി സംഘടനയും പ്രശ്നത്തില്‍ ഇടപെട്ടതോടെ പ്രശ്നം രൂക്ഷമായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News