Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:03 pm

Menu

Published on November 8, 2016 at 9:08 am

സിനിമാ ഷൂട്ടിങിനിടെ അപകടം:ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ രണ്ട് യുവതാരങ്ങള്‍ കൊല്ലപ്പെട്ടു (വീഡിയോ)

two-kannada-actors-drown-after-60-ft-plunge-during-shooting-near-bengaluru

ബംഗളൂരു: കര്‍ണാടകയില്‍ സിനിമാ ചിത്രീകരരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പ്രമുഖ താരങ്ങള്‍ കൊല്ലപ്പെട്ടു. കന്നഡ നടന്മാരായ രാഘവ് ഉദയ്, അനില്‍ എന്നിവരാണ് മരിച്ചത് സിനിമയിലെ നായകനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെട്ടു.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സിനിമാലോകത്തെ നടുക്കിയ അപകടം.

ഹെലികോപ്റ്ററില്‍ നിന്ന് കായലിലേക്ക് ചാടുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഹെലികോപ്റ്ററില്‍ നിന്ന് ആദ്യ ചാടിയ ഉദയും അനിലും മുങ്ങിപ്പോകുന്നത് കണ്ടിട്ടും ദുനിയാ വിജയ് പിന്നാലെ ചാടി. എന്നാല്‍ ദുനിയാ വിജയും മുങ്ങിപ്പോയെങ്കിലും സമിപത്തുള്ള ചെറു ബോട്ടെത്തി രക്ഷിക്കുകയായിരുന്നു.

ബംഗലൂരവിലെ പ്രാന്ത പ്രദേശമായ തിപ്പഗോണ്ടനഹള്ളി തടാകത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം.തടാകത്തിന് 30-60 അടി താഴ്ചയുണ്ട്. ദുനിയാ വിജയ് നായകനാവുന്ന മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാസ്‌ക് രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരുന്നത്. ജയമന്ന മാഗ എന്ന ചിത്രത്തിലെ അഭിനയത്തിന് 2014ലെ മികച്ച വില്ലനായി തെരഞ്ഞെടുക്കപ്പെട്ട നടനാണ് ഉദയ്. ഹെലികോപ്റ്റര്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് തൊട്ടുമുമ്പ് ഉദയ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. നീന്തല്‍ അത്രവശമില്ലെങ്കിലും ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് താന്‍ ഈ രംഗങ്ങളില്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഐരാവത, റാത്തേ, ബഹാദൂര്‍ തുടങ്ങിയ ചിത്രങ്ങളിലും ഉദയ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സാന്തു സ്ട്രെയിറ്റ് ഫോര്‍വേഡ് എന്ന ചിത്രത്തിലൂടെയാണ് അപകടത്തില്‍ മരിച്ച അനില്‍ ശ്രദ്ധേയനായത്. ഷൂട്ടിംഗിനായി സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളൊന്നും സ്വീകരിച്ചിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ഷൂട്ടിംഗിനു മുമ്പായി റിഹേഴ്‌സലും നടത്തിയിരുന്നില്ല. സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ ഷൂട്ടിങ് നടത്തിയതിന് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. . 1980-ല്‍ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ ജയന്റെ മരണത്തിനിടയാക്കിയതും ഹെലികോപ്റ്റര്‍ അപകടമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News