Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മു: ജമ്മുകശ്മീരില്‍ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു.ആക്രമണം നടത്തിയവരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു.ആക്രമണം നടത്തിയവരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. എട്ടു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനു ശേഷമാണ് ഭീകരരെ വധിച്ചത്.ജമ്മുവില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോത സൈനിക താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു ഭീകരാക്രമണമുണ്ടായത്.
പൊലീസ് വേഷത്തില്‍ വന്‍ ആയുധശേഖരവുമായി സൈനിക കേന്ദ്രത്തിലത്തെിയ ഭീകരര്‍ ഓഫിസര്‍മാരുടെ മെസ്സിലേക്ക് ഗ്രനേഡ് വര്‍ഷിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു ഓഫിസറും മൂന്ന് ജവാന്മാരും കൊല്ലപ്പെട്ടത്. പിന്നീട് ഭീകരര്‍ സൈനിക ഓഫീസര്‍മാരും കുടുംബങ്ങളും താമസിക്കുന്ന രണ്ടു കെട്ടിടങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവിടെ താമസിച്ചിരുന്ന സൈനികരെയും കുടുംബാംഗങ്ങളെയും ഭീകരര്‍ ബന്ദികളാക്കിയതോടെ യുദ്ധസമാനമായ അന്തരീക്ഷമായി. സൈനിക നടപടിയിലൂടെ ബന്ദികളാക്കിയവരെ രക്ഷിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരു ഓഫിസറും രണ്ടു ജവാന്മാരും കൊല്ലപ്പെട്ടത്. ജമ്മു ജില്ലയിലെ നഗ്രോട്ടയിലുള്ള 166 ആര്‍ട്ടിലറി യൂനിറ്റിനുനേരെയാണ് ആക്രമണമുണ്ടായത്.
ഭീകരരില്‍നിന്ന് 25 ഗ്രനേഡും സ്ഫോടകവസ്തുക്കളും 18 മാഗസിനുകളും പിടിച്ചെടുത്തു. കൂടുതല്‍ ഭീകരരുണ്ടോയെന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്.ഭീകരാക്രമണത്തെതുടര്‍ന്ന് സമീപപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പാകിസ്താനില്‍ പുതിയ സൈനിക മേധാവിയായി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ചുമതലയേറ്റ ദിവസമാണ് ഭീകരാക്രമണമുണ്ടായത്. പുതിയ സൈനിക മേധാവി ഇന്ത്യക്ക് നല്‍കിയ വ്യക്തമായ സന്ദേശമാണ് നഗ്രോട്ട ആക്രമണമെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു.
ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് സെപ്തംബര്‍ 19ന് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്ത കാലത്തായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് പുറമേ സൈനിക താവളങ്ങള്‍ക്ക് നേരെയും പാകിസ്താന്‍ ആക്രമണം നടത്തുന്നത് പതിവാക്കിയിരുന്നു.
Leave a Reply