Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:56 pm

Menu

Published on June 30, 2013 at 10:49 am

കശ്മീരില്‍ സംഘര്‍ഷം -രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചു

two-yung-men-died-in-kashmir

കശ്മീരില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് സാംബാള്‍ പ്രദേശത്ത് ജനക്കൂട്ടം അക്രമാസക്തരായി. അഹമ്മദ് ഗാനി, ഇര്‍ഷാദ് അഹമ്മദ് എന്നീ യുവാക്കളാണ് വെടിയേറ്റ്‌ മരിച്ചത്. സൈന്യം നടത്തിയ വെടിവെപ്പിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയും സംഘര്‍ഷമുണ്ടായി. എന്നാല്‍ ഒരു യുവാവ് മരിച്ച സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു. വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് സൈന്യം വിശദീകരിച്ചു. ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് ജാഗ്രത പാലിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News