Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൂസ്റ്റൺ : കോപ്പ അമേരിക്ക സെമിയിൽ ആതിഥേയരായ അമേരിക്കയെ തകർത്ത് അർജന്‍റീന ഫൈനലിൽ കടന്നു.എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അർജന്‍റീനയുടെ വിജയം. തുടർച്ചയായ രണ്ടാം തവണയാണ് അർജന്‍റീന കോപ്പ അമെരിക്ക ഫൈനലിൽ എത്തുന്നത്. ഗോൺസാലോ ഹിഗ്വയ്ൻ രണ്ടു ഗോളും മെസിയും ലാവെസിയും ഓരോ ഗോൾ വീതവും നേടി.അർജന്‍റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് സൂപ്പർ താരം ലയണൽ മെസി സ്വന്തമാക്കിയത്. ഗബ്രിേയൽ ബാസ്റ്റിറ്റൂട്ടയുടെ റെക്കോർഡ് ആണ് കോപ അമേരിക്കയിൽ നേടിയ 55മത് ഗോളിലൂടെ മെസി പിന്നിലാക്കിയത്. 32ാം മിനിട്ടിൽ തൊടുത്ത ഇടതുകാൽ ഫ്രീ കിക്കിലൂടെയായിരുന്നു മെസിയുടെ റെക്കോർഡ് ഗോൾ പിറന്നത്. വ്യാഴാഴ്ച നടക്കുന്ന കൊളംബിയ-ചിലി മത്സരത്തിലെ വിജയി അർജന്‍റീനയെ ഫൈനലിൽ നേരിടും. ജൂൺ 27നാണ് ഫൈനൽ.
Leave a Reply