Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൾഫിലെ പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.യുഎഇയില്‍ നിന്ന് പണം അയയ്ക്കുന്നതിന് നികുതി ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഫെഡറൽ നാഷണൽ കൗണ്‍സിൽ തീരുമാനം. .ഗള്‍ഫ് രാജ്യങ്ങളില്‍ നികുതി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന അഭ്യൂഹം പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ കോര്‍പറേറ്റ് നികുതി ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് സാമ്പത്തികകാര്യ സഹമന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായര്‍ അറിയിച്ചു.റെമിറ്റന്‍സിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്നാണ് മന്ത്രി അറിയിച്ചത്. കൂടാതെ വരുമാന നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്നും വ്യക്തമാക്കി. , സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ചതിനുശേഷമേ തീരുമാനമെടുക്കുകയുള്ളൂ. റെമിറ്റന്‍സ് തുക, യുഎഇ സാമ്പത്തിക വ്യവസ്ഥയിലും വിദേശ തൊഴിലാളികളിലും ഉണ്ടാകുന്ന പ്രത്യാഘാതം തുടങ്ങിയ വിഷയങ്ങളാകും പഠിക്കുക.കോര്‍പറേറ്റ് നികുതി നിയമങ്ങള്‍ വിശകലനം ചെയ്യുന്നുണ്ടെങ്കിലും അവ പ്രാഥമിക ഘട്ടത്തിലാണ്. പ്രാദേശിക സര്‍ക്കാരുകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മൂല്യവര്‍ധിത നികുതിയായ വാറ്റ് ഏര്‍പ്പെടുത്തുന്ന കാര്യവും ജിസിസി തലത്തില്‍ ചര്‍ച്ചചെയ്തിരുന്നു. അടുത്ത വര്‍ഷം ആരംഭത്തില്‍ ധാരണയുണ്ടായാല്‍ തന്നെ 2018ലോ 2019ലോ ഏര്‍പ്പെടുത്താനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു.
Leave a Reply