Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:34 pm

Menu

Published on May 16, 2013 at 5:16 am

120 യുണിറ്റ് വരെ വൈദ്യുതി നിരക്ക് വർധനയില്ല

upto120-unit-no-more-increment-on-electricity

തിരുവനന്തപുരം : പ്രതിമാസം 120 യുണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ നിരക്ക് വർധനയിൽ നിന്ന് തൽകാലം ഒഴിവാകി . ഇതിനായി മൂന്ന് മാസത്തേക് സബ്സിടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു .

2012 ജൂലൈയിൽ വന്ന നിരക്ക് വർധനയും ഇവരെ ബാധിക്കില്ല. 3 മാസം കഴിഞ്ഞ് ഇക്കാര്യം വീണ്ടും അവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു . 67 ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കൽക് ഗുണം ലഭിക്കും . 120 യുണിറ്റ് വരെ മാസം ഉപയോഗിക്കുന്നവർ ഇപ്പോൾ നൽകുന്നത് കുറഞ്ഞ നിരക്കാണ്. ഇതേനിരക്ക് അവർ തുടർന്നും നൽകിയാൽ മതി . ഇതുപ്രകാരം മാസം ഉപയോഗിക്കുന്ന ആദ്യ 40 യുണിറ്റിന് 1.15 രൂപ വീതം നൽകിയാൽ മതി . 41 മുതൽ 80 യുണിറ്റ് വരെ 1.90 ആയിരിക്കും നൽകേണ്ടി വരുക. 81 മുതൽ 120 യുണിറ്റ് വരെ 2.40 നൽകണം .

Loading...

Leave a Reply

Your email address will not be published.

More News