Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ധാക്ക: ബംഗ്ലാദേശില്‍ മതേതരത്വവാദിയായ ബംഗ്ലാദേശ് എഴുത്തുകാരന്‍ അവിജിത് റോയിയെ ധാക്കയില്‍ അജ്ഞാതര്‍ വെട്ടിക്കൊന്നു. ധാക്കയിൽ നടന്ന പുസ്തകോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അക്രമിസംഘം ഇറച്ചി മുറിക്കുന്ന വാൾ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ റാഫിദ ചികിത്സയിലാണ്.സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. അക്രമത്തിനുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.’മുക്തോ നാമ’ എന്ന പേരിലാണ് ഇദ്ദേഹം ബ്ലോഗ് എഴുതിയിരുന്നത്. സ്വതന്ത്ര മനസ്സ് എന്നാണ് ഈ വാക്കിനര്‍ത്ഥം.യുക്തിവാദിയായ അവിജിത് റോയുടെ പുസ്തകങ്ങളും ബ്ലോഗ് പോസ്റ്റുകളും ബംഗ്ലാദേശിലെ മതമൗലികവാദികളെ പ്രകോപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മതനിന്ദ ആരോപിച്ച് അവിജിതിന് നിരവധി തവണ വധഭീഷണികള്‍ ലഭിച്ചിരുന്നു. അമേരിക്കയിലായിരുന്നു അവിജിത്തും കുടുംബവും താമസിച്ചിരുന്നത്. ഫെബ്രുവരി ആദ്യവാരത്തിലാണ് അദ്ദേഹം ധാക്കയില്‍ എത്തിയത്. അടുത്ത ദിവസങ്ങളില്‍ അമേരിക്കയിലേക്ക് തിരികേ പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
Leave a Reply