Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:16 pm

Menu

Published on July 2, 2014 at 1:54 pm

ബി.ജെ.പിയെ അമേരിക്ക നിരീക്ഷിച്ച സംഭവം;യു.എസ് നയതന്ത്രജ്ഞനെ വിളിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചു

us-court-authorized-nsa-to-carry-out-surveillance-on-bjp

ഡല്‍ഹി: അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി  ബിജെപിയെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ അമേരിക്കന്‍ നയതന്ത്രജ്ഞരെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. സംഭവം ഗൗരവമേറിയതാണെന്നും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്തരം സമീപനം ഇനി ഉണ്ടാകരുതെന്നും ഇന്ത്യ കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.2010ല്‍ അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സി ലോകത്തെ ആറ് രാഷ്ട്രീയ പാര്‍ട്ടികളെ നിരീക്ഷിച്ചതില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ഉള്‍പ്പെട്ടിരുന്നുവെന്നായിരുന്നു എഡ്വേഡ് സ്‌നോഡന്‍ വാഷിംഗ്ടണ്‍ പോസ്റ്റിലൂടെ പുറത്തു വിട്ടത്. ലെബനനിലെ അമല്‍, ദ ബൊളീവിയന്‍ കോണ്ടിനെന്റല്‍ കോഓര്‍ഡിനേറ്റര്‍ ഒഫ് വെനസ്വേല, ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്, ഈജിപ്ഷ്യന്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട്, പാകിസ്ഥാന്‍ പീപിള്‍സ് പാര്‍ട്ടി തുടങ്ങിയവയാണ് മറ്റ് അഞ്ച് പാര്‍ട്ടികള്‍.ആറു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപുറമെ, ഇന്ത്യയടക്കം 193 വിദേശ സര്‍ക്കാറുകളെ നിരീക്ഷിക്കാനും ഫിസ കോടതി അനുമതി നല്‍കിയിരുന്നതായും സ്നോഡന്‍െറ വെളിപ്പെടുത്തലിലുണ്ട്. കാനഡ, ബ്രിട്ടന്‍, ആസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ ഒഴികെയുള്ളവയെല്ലാം അമേരിക്കന്‍ ചാരവലയത്തിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News