Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:59 pm

Menu

Published on March 5, 2014 at 2:44 pm

ആസിഡ് അക്രമണത്തിനിരയായ ഇന്ത്യക്കാരിക്ക് യു എസ് പുരസ്കാരം

us-honours-indian-acid-attack-victim-with-international-women-of-courage-award

വാഷിങ്ടണ്‍ : ആസിഡ് ആക്രമണത്തിന് ഇരയാവുകയും പിന്നീട് ആസിഡ് ആക്രമണം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ലക്ഷ്മിയെന്ന ഇന്ത്യക്കാരിക്ക് അന്താരാഷ്ട്ര പുരസ്‌കാരം.അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ധീരതയ്ക്കുളള അന്താരാഷ്ട്ര വനിതാ പുരസ്‌കാരം (ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ്) ലക്ഷ്മിയെന്ന പെണ്‍കുട്ടിക്കാണ് ലഭിക്കുക. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രഥമവനിത മിഷേല്‍ ഒബാമ ലക്ഷ്മിക്ക് അവാര്‍ഡ് സമ്മാനിക്കും.2005ല്‍ 16 വയസ്സുള്ളപ്പോളാണ് പ്രണയാഭ്യര്‍ത്ഥന നിരസ്സിച്ചതിന് സുഹൃത്തിന്റെ സഹോദരന്‍ ലക്ഷ്മിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. ജീവിതം തകര്‍ത്ത ആ സംഭവത്തില്‍ നിന്നും പതുക്കെ കരകയറിയ ലക്ഷ്മി പിന്നീട് ആസിഡ് അക്രമണത്തിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു.നിയമാനുസരണമല്ലാതെയുള്ള ആസിഡ് വില്‍പ്പനയ്‌ക്കെതിരെ ലക്ഷ്മി 27,000 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കിയിരുന്നു. ഇത് സുപ്രീം കോടതിയിലും പാര്‍ലമെന്റിലും കൊണ്ടുവരാനും ചാനലുകളിലൂടെയും മറ്റും ആസിഡ് അക്രമണത്തിനെതിരെ ബോധവല്‍ക്കരണം നടത്താനുമുള്ള ലക്ഷ്മിയുടെ ശ്രമത്തിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ പുരസ്‌കാരം.ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിക്കായിരുന്നു കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം ലഭിച്ചത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News