Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ് : ഇറാഖിൽ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചു . എര്‍ബിലില്‍ കുര്‍ദ് സേനയ്ക്കുനേരെ പീരങ്കിയാക്രമണം നടത്തിയ സുന്നി സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്.) കേന്ദ്രങ്ങള്‍ക്കു നേരെയാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.ഇറാഖിലെ കുര്‍ദ് സ്വയംഭരണപ്രദേശത്തേക്കുള്ള ഐ.എസ്. വിമതരുടെ മുന്നേറ്റം തടയാനും ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം പ്രതിരോധിക്കാനും നിയന്ത്രിത വ്യോമാക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണിത്.എഫ് എ 18 വിമാനത്തിന്റെ സഹായത്തോടെ ലേസര്‍ നിയന്ത്രിത ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പെന്റഗണന്‍ സ്ഥിരീകരിച്ചു. യുഎസ് നയതന്ത്രകാര്യാലയവും കൂടുതല്‍ അമേരിക്കന്‍ പൗരന്‍മാരുമുള്ള പ്രദേശമാണ് ഇര്‍ബില്‍. ഇര്‍ബിലിന്റെ സുരക്ഷ ഉറപ്പാക്കുന്ന കുര്‍ദ്ദിഷ് സൈന്യത്തിന് നേരെ സുന്നിഭീകരര്‍ ഷെല്ലാക്രമണം നടത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ ഇടപെടല്‍.ഭീകരര്‍ക്കെതിരെ വ്യോമാക്രമണത്തിന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മതന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി തടയുന്നതിനും അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനുമാണ് നിയന്ത്രിത ആക്രമണമെന്നായിരുന്നു ഒബാമയുടെ വിശദീകരണം. എന്നാല്‍ ഇറാക്കിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഒബാമ വ്യക്തമാക്കുകയും ചെയ്തു.ഇറാഖിലെ പ്രമുഖ ക്രിസ്ത്യന്‍ നഗരമായ ഖ്വാറാഖോഷ് പിടിച്ചെടുത്ത ഭീകരര്‍ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന് കുര്‍ദ്ദ് മേഖലയിലേക്ക് കൂട്ടപ്പലായനം നടക്കുകയാണ്. ഇതിനിടെ കുവൈത്ത് ആക്രമിക്കുമെന്ന് ഐഎസ് ഐഎസ് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യുഎസ് നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഇന്നലെ വിമതരുടെ പോസ്റ്റുകള്‍ക്ക് നേരെ രണ്ട് പോര്‍വിമാനങ്ങളാണ് ആക്രമണം നടത്തിയത്. 225 കിലോ ഭാരമുള്ള ലേസര്‍ നിയന്ത്രിത ബോംബുകള്‍ ഉപയോഗിച്ചായിരുന്നു വ്യോമാക്രമണം. ആക്രമണത്തില്‍ ഒന്നിലേറെ വിമതസൈനികര്‍ കൊല്ലപ്പെട്ടതായാണ് സൂചന. സായുധ വിഭാഗമായ ഐ.എസ്.ഐ.എസ്-ന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ നിയന്ത്രിത വ്യോമാക്രമണം നടത്താന്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്‍കിയിരുന്നു.എട്ടുവര്‍ഷം നീണ്ടുനിന്ന ഇറാഖ് അധിനിവേശം അവസാനിച്ച് മൂന്ന് വര്‍ഷത്തിനുശേഷമാണ് വീണ്ടും മേഖലയില്‍ അമേരിക്ക വ്യോമാക്രമണം നടത്തുന്നത്. സിന്‍ജാര്‍ പ്രവിശ്യയില്‍ നിന്ന് പലായനം ചെയ്യുന്ന യസീദി ന്യൂനപക്ഷത്തെ വംശഹത്യ നടത്താനാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ശ്രമിക്കുന്നതെന്ന് ഒബാമ ആരോപിച്ചിരുന്നു. 4000 വര്‍ഷം പഴക്കമുള്ള വിശ്വാസം പിന്തുടരുന്ന യസീദി ന്യൂനപക്ഷം സുന്നി വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് സിന്‍ജാര്‍ മലനിരകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
Leave a Reply