Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:55 am

Menu

Published on December 16, 2013 at 9:54 am

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ അന്തരിച്ചു

uthradom-thirunal-marthanda-varma-passes-away

തിരു:തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാനത്തെ ഇളയരാജാവായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (91) അന്തരിച്ചു.തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികില്‍സയിലായിരുന്നു.ഭൗതിക ശരീരം തിങ്കളാഴ്ച്ച രാവിലെ കോട്ടക്കകം ലെവി ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും.സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് കവടിയാര്‍ കൊട്ടാരത്തില്‍ നടക്കും.പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.നിര്യാണത്തില്‍ അനുശോചിച്ച് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരണം.തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ ഇളയ സഹോദരനാണ് മാര്‍ത്താണ്ഡവര്‍മ.1991 ല്‍ ചിത്തിര തിരുനാള്‍ നാടുനീങ്ങിയതിനത്തെുടര്‍ന്ന് രാജകുടുംബത്തിന്റെ അധികാരമേറ്റടെുത്ത ഉത്രാടം തിരുനാള്‍ എളിമയുടേയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു.രാജഭരണത്തില്‍ നിന്നും ജനാധിപത്യ ഭരണസംവിധാനത്തിലേക്ക് മാറിയപ്പോള്‍ അംഗീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹം തയാറായി.കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാന്റെയും മഹാറാണി സേതു പാര്‍വതി ഭായിയുടെയും മകനായി 1922 മാര്‍ച്ച് 22-നാണ് ഉത്രാടം തിരുനാള്‍ ജനിച്ചത്.കൊട്ടാരത്തില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഇംഗ്ലളണ്ടില്‍ നിന്നും ഉന്നതവിദ്യാഭ്യാസവും നേടി.തിരിച്ചുവന്ന ശേഷം ബംഗളൂരുവില്‍ വ്യവസായ സ്ഥാപനം തുടങ്ങി.വളരെക്കാലം ബംഗളൂരുവിലായിരുന്നു താമസം.2005-ല്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മകന്‍ പദ്മനാഭ വര്‍മ.മകള്‍ പാര്‍വതി ദേവി.

Loading...

Leave a Reply

Your email address will not be published.

More News