Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:03 pm

Menu

Published on August 27, 2014 at 10:40 am

തന്നെ ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ സ്ത്രീ എതിരിട്ട് കൊലപ്പെടുത്തി

uttarakhand-brave-woman-kills-a-leopard-in-self-defence

ഡെറാഡൂൺ: തന്നെ  ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ എതിരിട്ട് വകവരുത്തി ലോകശ്രദ്ധയാകര്‍ഷിക്കുകായാണ് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് സ്വദേശിയായ കമലാദേവിയെന്ന സ്ത്രീ.  ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനിനൊടുവിലാണ് അവര്‍ പുള്ളിപ്പുലിയെവകവരുത്തിയത്. കൃഷിസ്ഥലത്ത് ജോലികള്‍ ചെയ്തു നിന്ന ഇവരെ പെട്ടെന്നു പുള്ളിപുലി ആക്രമിക്കുകയായിരുന്നു.  മരണത്തെ മുഖാമുഖം കണ്ട കമല തന്റെ കൈയിലിരുന്ന കൈക്കോടാലിയും അരിവാളും ഉപയോഗിച്ച് സുധീരമായ ചെറുത്തുനില്പു നടത്തി. ഒരു മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം കമലയ്ക്കായിരുന്നു. ഇരയുടെ മാരകമായ ചെറുത്തുനില്പിൽ പിടിച്ചുനിൽക്കാനാവാതെ പുലി അവരെ ഉപേക്ഷിച്ചു മടങ്ങി. പിന്നീട് കമലയുടെ വീടിന് സമീപത്തായി വെട്ടേറ്റ പുലിയുടെ ശവം നാട്ടുകാരാണ് കണ്ടെത്തിയത്.കോടാലിയും അരിവാളും കൊണ്ട് പുലിയെ നേരിട്ട കമലയ്ക്ക് ഗുരുതര പരുക്കുണ്ട്. ഇവർ ശ്രീനഗർ ഗർവാൾ ബേസ് ആശുപത്രിയിൽ ചികിൽസയിലാണ്. ഒരു മണിക്കൂറോളം പുലിയോട് എതിരിട്ട ശേഷം ചോരയൊലിപ്പിക്കുന്ന ശരീരവുമായി ഒരു കിലോമീറ്റർ നടന്നാണ് കമല തന്റെ ഗ്രാമത്തിൽ തിരിച്ചെത്തെിയത്. ഇതിനിടയിൽ മുറിവുകളിൽ നിന്ന് ധാരാളം രക്തം നഷ്ടപ്പെടുകയും ചെയ്തു. ഇവരുടെ കൈകളിൽ മൂന്ന് ഒടിവും ശരീരത്തിൽ ആഴത്തിലുളള മുറിവുകളുമുണ്ട്. മുറിവുകൾക്ക് നുറിൽ കൂടുതൽ തുന്നലുകൾ വേണ്ടിവന്നുവെന്ന് ഡോക്ടർമാർ പറയുന്നു. കമലയുടെ ഭര്‍ത്താവായ ദേവ് സിംഗ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇവരുടെ ഏക മകന്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ തൊഴിലാളിയാണ്. ദേവി ബന്ധുക്കള്‍ക്കൊപ്പം കോട്ടിയിലാണ് താമസിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ കമല്‍ദേവിയുടെ ‘പുലിവധ’ വാര്‍ത്ത ഇതിനോടകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു.

Uttarakhand

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News