Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 12:44 am

Menu

Published on March 22, 2016 at 9:29 am

പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

verdict-in-p-jayarajans-bail-plea-today

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ജയരാജന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന് വേണ്ടി ജാമ്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്‌.കാല്‍ മുട്ട് വേദനയെത്തുടര്‍ന്ന് ജയരാജനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിബിഐ സമര്‍പ്പിച്ച കേസ് ഡയറിയില്‍ ജയരാജനെതിരെ ഒരു പരാമര്‍ശവുമില്ലെന്നും യുഎപിഎ  ചുമത്തിയത് നിലനില്‍ക്കില്ലെന്നുമാണ്  പ്രതിഭാഗം വക്കീല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചത്.ശനിയാഴ്ച ഇരുഭാഗത്തിന്‍െറയും വാദം കേട്ടശേഷം വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജഡ്ജി വി ജി അനില്‍കുമാറാണ് കേസ് പരിഗണിക്കുന്നത്. നിലവില്‍ ഏപ്രില്‍ എട്ടുവരെയാണ് ജയരാജന്റെ റിമാന്‍ഡ് കാലാവധി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News