Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 1:52 pm

Menu

Published on November 25, 2013 at 10:19 am

മിസോറാമിലും മധ്യപ്രദേശിലും വോട്ടെടുപ്പ് തുടങ്ങി

voting-begins-in-mp-mizoram

ഭോപ്പാല്‍:മധ്യപ്രദേശ്,മിസോറാം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി.ഇരുസംസ്ഥാനങ്ങളിലും ആദ്യമണിക്കൂറില്‍ കനത്ത പോളിങ് രേഖപ്പെടുത്തി.മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും മിസോറമില്‍ 40സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്.മധ്യപ്രദേശില്‍ 51 ജില്ലകളില്‍ 53,896പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.4.65 കോടി വോട്ടര്‍മാരും 2583 സ്ഥാനാര്‍ഥികളുമാണ് സംസ്ഥാനത്തുള്ളത്.ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കു നേര്‍ മത്സരമാണ് മധ്യപ്രദേശില്‍ നടക്കുന്നത്.മൂന്നാമൂഴത്തിനായി നില്‍ക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മികവില്‍ അധികാരത്തിലേറാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബുധ്നി,വിദിശ മണ്ഡലങ്ങളില്‍നിന്ന് മത്സരിക്കുന്നുണ്ട്.മുന്‍ മുഖ്യമന്ത്രിയും നഗരവികസന മന്ത്രിയുമായ ബാബുലാല്‍ ഗൗര്‍,വനം വകുപ്പ് മന്ത്രി സര്‍തജ് സിങ് എന്നിവര്‍ ബി.ജെ.പിയിലെ പ്രമുഖ മത്സരാര്‍ത്ഥികളാണ്.പ്രതിപക്ഷനേതാവും മുന്‍മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങിൻറെ മകനുമായ അജയ് സിങ്ങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍. സിദ്ധി ജില്ലയിലെ ചുര്‍ഹട്ട് മണ്ഡലത്തിലാണ് അജയ് മത്സരിക്കുന്നത്.മിസോറമിലെ 40 മണ്ഡലങ്ങളിലേക്ക് 11 മന്ത്രിമാരടക്കം 140 പേരാണ് മത്സരിക്കുന്നത്.കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും തമ്മിലാണ് പ്രധാനമത്സരം.സംസ്ഥാനത്തെ 6.9 ലക്ഷം വോട്ടര്‍മാര്‍ക്കായി 1126 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News