Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 9:47 am

Menu

Published on February 3, 2018 at 3:48 pm

പത്ത് കോടി കൊടുക്കുമെന്ന് അറിഞ്ഞെങ്കില്‍ മാപ്പ് പറയാമായിരുന്നു; വി.ടി. ബല്‍റാം

vt-balram-against-kerala-budget

നിലമ്പൂര്‍: എ.കെ.ജിക്കെതിരായ ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് സി.പി.എം പറഞ്ഞത് ഇങ്ങനെയാകുമെന്ന് കരുതിയിലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ പരാമര്‍ശം കാരണം പെരളശേരിയില്‍ എ.കെ.ജി സ്മാരത്തിന് 10 കോടി നല്‍കുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നും 10 കോടി നല്‍കുമെന്നറിഞ്ഞിരുന്നെങ്കില്‍ താന്‍ മാപ്പു പറയാന്‍ തയ്യാറാകുമായിരുന്നെന്നും ബല്‍റാം വ്യക്തമാക്കി. പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ യു.ഡി.എഫ് നടത്തിയ 12 മണിക്കൂര്‍ സമരജ്വാലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എ.കെ.ജിയുടെ പേരില്‍ പഠന ഗവേഷണ കേന്ദ്രത്തിനാണ് തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയുടെ കണ്ണായസ്ഥലത്തു നിന്നും 34 സെന്റ് സ്ഥലം എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ അനുവദിച്ചത്. എ.കെ.ജി ഗവേഷണ കേന്ദ്രത്തിനു പകരം ഇവിടെ സി.പി.എം സംസ്ഥാനകമ്മിറ്റി ഓഫീസ് പണിയുകയായിരുന്നു.

സി.പി.എം കാരാട്ട് പക്ഷവും യെച്ചൂരി പക്ഷവുമായി പിളരുമ്‌ബോള്‍, കാരാട്ട് പക്ഷത്തിന് സംസ്ഥാന കമ്മിറ്റി ഓഫീസിനാണിപ്പോള്‍ കണ്ണൂര്‍ പെരളശേരിയില്‍ എ.കെ.ജി സ്മാരകത്തിനായി 10 കോടി അനുവദിച്ചതെന്നും ബല്‍റാം വിമര്‍ശിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News