Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:50 pm

Menu

Published on May 20, 2015 at 4:52 pm

ആരാച്ചാരെ തേടി സൗദി സർക്കാർ….

wanted-in-saudi-arabia-executioners

മനക്കാരുത്തുള്ളവരാണോ നിങ്ങൾ.എന്നാൽ സൗദി സര്‍ക്കാരില്‍ മികച്ച ശമ്പളത്തോടെ ഒരു ജോലി നിങ്ങളെ  കാത്ത് കിടക്കുന്നു. ഉദ്യോഗപേര് കേട്ട് ഞെട്ടരുത്, ആരാച്ചാരുടെ ജോലിക്കാണ് സൗദി അറേബ്യ ആളെ തിരയുന്നത്. . രാജ്യത്തിന്റെ സിവില്‍ സര്‍വീസ് ജോബ് പോര്‍ട്ടലിലാണ്, ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്.ആരാച്ചാര്‍ ഉദ്യോഗത്തിന് എട്ട് ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷയില്‍ ‘മതപരമായ ഉദ്യോഗം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസിലെ താഴത്തെ തട്ടിലുള്ള ശമ്പള സ്‌കെയിലാണ് ഇവര്‍ക്ക് ലഭിക്കുക. വധശിക്ഷയോടൊപ്പം ‘ചെറുശിക്ഷ’കളായ അവയവഛേദനങ്ങളും ചെയ്യേണ്ടിവരുമെന്ന് പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷയില്‍ രേഖപ്പെടുത്തി യിരിക്കുന്നത് മതപരമായ ഉദ്യോഗം എന്നാണെങ്കിലും സിവില്‍ സര്‍വീസിലെ താഴത്തെ തട്ടിലുള്ള ശമ്പള സ്‌കെയിലാണ് ഇവര്‍ക്ക് ലഭിക്കുക.കൊലപാതക കേസുകള്‍ക്കാണ് സൗദി അറേബ്യയില്‍ പ്രധാനമായും വധശിക്ഷ നല്‍കിവരുന്നത്. മയക്കമരുന്ന് കടത്താണ് വധശിക്ഷ ലഭിക്കാവുന്ന മറ്റൊരു കേസ്. കഴിഞ്ഞ വര്‍ഷം വധസിക്ഷ ലഭിച്ചവരില്‍ പകുതി സൗദി വംശജരായിരുന്നെങ്കില്‍ മറ്റുള്ളവര്‍ പാക്കിസ്ഥാന്‍, യെമന്‍, സിറിയ, ജോര്‍ദാന്‍, ഇന്ത്യ, ഇന്തോനേഷ്യ, ബര്‍മ, ഫിലിപൈന്‍സ്, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. 2014ല്‍ 88 വധശിക്ഷകള്‍ നടന്നപ്പോള്‍, ഇക്കൊല്ലം ഇതുവരെ 85 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇതില്‍ ഏറ്റവും ഓടുവില്‍ തലകൊയതത് കഴിഞ്ഞ ഞായറാഴ്ച്ചയാണ്.ലോകത്ത് ഏറ്റവും അധികം ആളുകളെ വധശിക്ഷക്ക് വിധേയരാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷം വരെ പട്ടികയുടെ മൂന്നാം സ്ഥാനത്തായിരുന്നു ഇവര്‍. ചൈന, ഇറാന്‍, ഇറാക്, യുഎസ് എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റ് അംഗങ്ങള്‍. അംനെസ്റ്റി ഇന്റര്‍നാഷണലാണ് ഈ പട്ടിക പുറത്തുവിട്ടത്.

Loading...

Leave a Reply

Your email address will not be published.

More News