Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.കിഴക്കന്‍ മിഡ്നാപുര്‍, കൂച്ച് ബിഹാര്‍ ജില്ലകളിലെ 25 മണ്ഡലങ്ങളിലാണ് പോളിങ് പുരോഗമിക്കുന്നത്. 18 സ്ത്രീകളടക്കം 170 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. സുരക്ഷയ്ക്കായി 700 കമ്പനി അര്‍ധസൈനികവിഭാഗങ്ങളുള്‍പ്പെടെ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്ററുകള്‍ സാറ്റലൈറ്റ് ഫോണുകള്‍ തുടങ്ങിയ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മെയ് 13-നാണ് വോട്ടെണ്ണല്‍.
Leave a Reply