Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 11:49 am

Menu

Published on November 24, 2017 at 2:09 pm

വിരലുകളിൽ മോതിരമിടുന്നതു കൊണ്ടുള്ള ഗുണങ്ങൾ….!!

what-does-wearing-a-ring-on-each-finger-symbolize

സാധാരണയായി നമ്മൾ കൈവിരലുകളിൽ അണിയുന്ന മോതിരം സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ്‌ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളും ഇന്ന് സാധാരണയാണ്. സ്ത്രീകളും പുരുഷന്മാരും മോതിരം അണിയാറുണ്ട്. പരമ്പരാഗതമായി മോതിരം ധരിക്കാറുള്ളത് ചെറുവിരലിനു തൊട്ടുള്ള മോതിരവിലിലാണ്‌. എന്നാൽ മറ്റ് വിരലുകളിലും മോതിരം ധരിക്കുന്നതിന് ഒരു തടസ്സവുമില്ല.ഓരോ വിരലിലും മോതിരം ധരിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. വെറും ഫാഷന്റെയോ ഭംഗിയുടേയോ പേരിൽ മാത്രമല്ല വിരലിൽ മോതിരം അണിയുന്നത്.അവ എന്തൊക്കെയാണെന്ന് നോക്കാം.

തള്ളവിരൽ



ഈ വിരലിൽ മോതിരം അണിയുന്നവർ അപൂർവമാണെങ്കിലും വലതു വിരലിലെ തള്ളവിരലിൽ മോതിരം അണിയുന്നത് ആഗ്രഹങ്ങളും ഇതു സംബന്ധിച്ച ആശയക്കുഴപ്പവും കാണിയ്ക്കുന്നു.എന്നാൽ ഇടതുകൈയിലെ തള്ളവിരലിലാണ് മോതിരം അണിയുന്നതെങ്കിൽ ഇത് ആത്മസംഘർഷത്തെയാണ് സൂചിപ്പിക്കുന്നത്.

ചൂണ്ടുവിരൽ



ചൂണ്ടുവിരലിൽ മോതിരം അണിയുന്നത് ആത്മവിശ്വാസം, അധികാരം എന്നിവയേയാണ് കാണിക്കുന്നത്. നല്ല നേതൃഗുണം നൽകാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. മാത്രമല്ല വലംകയ്യന്മാർ ഇടംകയ്യിലെ ചൂണ്ടുവിരലിലും ഇടംകയ്യന്മാർ വലതുകയ്യിലെ ചൂണ്ടുവിരലിലും മോതിരം ധരിക്കുന്നത് മറ്റുള്ളവരുടെ നേതൃത്വം അംഗീകരിയ്ക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

നടുവിരൽ



നടുവിരലിൽ മോതിരമണിയുന്നത് ഉത്തരവാദിത്വം, സൗന്ദര്യം, സ്വയംവിശകലനം എന്നിവയെയാണ് സൂചിപ്പിക്കുന്നത്.

മോതിരവിരൽ



സ്ത്രീകളും പുരുഷന്മാരും അവരുടെ വിവാഹമോതിരം ഈ വിരലിലാണ് അണിയാറുള്ളത്. സൗന്ദര്യം, സര്ഗാത്മകത, മറ്റുള്ളവരുമായുള്ള ബന്ധം എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രണയവും സ്നേഹവും പ്രതിഫലിപ്പിയ്ക്കുന്നതുമാണിത്.

ചെറുവിരൽ


വിലപേശലിൽ മിടുക്കരായിരിക്കും ചെറുവിരലിൽ മോതിരം അണിയുന്നവർ. ആശയവിനിമയം, ബുദ്ധികൂർമത, അന്തർജ്ഞാനം എന്നിവയെയാണ് ചെറുവിരലിൽ മോതിരം അണിയുന്നത് സൂചിപ്പിക്കുന്നത്. ചെറുവിരലിൽ വെള്ളിമോതിരം ധരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ദേഷ്യം കുറയ്ക്കാനും സൗന്ദര്യവും വ്യക്തിത്വവും വർദ്ധിപ്പിക്കാനും സഹായിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News