Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെയെല്ലാം ജീവിതത്തിൽ വളരെയധികം അത്യാവശ്യമുള്ള ഒന്നാണ് പണം. പണമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും. കാലിയായ പേഴ്‌സില്‍ നോക്കി നെടുവീര്‍പ്പിടുന്നവരാണ് മിക്കയാളുകളും. ചിലര്‍ പേഴ്‌സിൻറെ രാശിയില്ലായ്മയെ പഴിക്കും. ഇതിലൊക്കെ എന്തിരിക്കുന്നു കാര്യം എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ ഫാങ്ഷുയി പ്രകാരം പേഴ്‌സിന്റെ നിറവും ഇതില്‍ പണം നിറയുന്നതും കുറയുന്നതും തമ്മില്‍ ഏറെ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പേഴ്‌സ് വാങ്ങുമ്പോള്‍ നിറമടക്കമുള്ള പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം …
–

–
മഞ്ഞ നിറത്തിലെ പേഴ്‌സ് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
സാമ്പത്തിക പ്രശ്‌നങ്ങളുള്ളവര്‍ കറുപ്പു നിറത്തിലെ പേഴ്‌സ് വാങ്ങണമെന്നു പറയപ്പെടുന്നു. സോളാര്‍ ഊര്‍ജം വലിച്ചെടുക്കാന്‍ കഴിവുള്ള കറുപ്പ് പണം ആകര്‍ഷിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്.
ചുവപ്പ്, നീല നിറത്തിലെ പഴ്‌സുകള്‍ വാങ്ങരുത്. ഇവ ഊര്‍ജനഷ്ടമുണ്ടാക്കും. ചുവപ്പ് എല്ലാത്തിനേയും ദഹിപ്പിയ്ക്കുന്ന ഒന്നാണ്.
–

–
ഗോള്‍ഡ്, മഞ്ഞ, പിങ്ക്, വെളുപ്പ്, കറുപ്പ്, ബെയ്ജ് നിറങ്ങളാണ് പേഴ്‌സിന് കൂടുതല്‍ നല്ലതെന്നു ഫെങ്ഷുയി പറയുന്നു. ഇവ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും. ഗോള്‍ഡ് നിറത്തിലെ പഴ്‌സ് പണം കൊണ്ടുവരുമെന്നു മാത്രമല്ല, ചിലവാക്കുന്നതു നിയന്ത്രിയ്ക്കുകയും ചെയ്യും. ചൂതുകളി പോലുള്ള വഴികളിലൂടെ പണം എളുപ്പത്തില്‍ നേടാന്‍ ശ്രമിക്കുന്നവർ പേഴ്‌സിന്റെ ഏതെങ്കിലും ഭാഗത്ത് സ്വര്‍ണവര്‍ണം ഉള്ളത് വാങ്ങിയാൽ മതിയാകും.
–

–
സ്ത്രീകള്‍ക്ക് പിങ്ക് നിറത്തിലെ പഴ്‌സ് ഭാഗ്യവും പണവും കൊണ്ടുവരുമെന്നു ഫാങ്ഷുയി പറയുന്നു.
നീല നിറം വെള്ളത്തെ സൂചിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ സൗഭാഗ്യം ഒഴുകിപ്പോകു്ന്നതിനെയാണ് സൂചിപ്പിയ്ക്കുന്നത്.
–

Leave a Reply