Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:01 am

Menu

Published on January 24, 2014 at 3:29 pm

ഷാരൂഖിനായി ഫേസ്ബുക്കിൽ അന്ത്യോപചാരം അര്‍പ്പിച്ചു കൊണ്ടുള്ള പേജും!!!!

when-shah-rukh-khan-was-declared-dead-on-the-internet

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന് സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമുള്ള വാര്‍ത്ത ആരാധകരെല്ലാം ഞെട്ടലോടെയാണ് കേട്ടത്.തുടർന്ന് പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു .ഇതിനിടെ ഷാരൂഖിന് അപകടം പറ്റിയെന്ന വാര്‍ത്ത മുതലെടുപ്പിനായി ഉപയോഗിച്ചുകൊണ്ട് ചിലര്‍ ഷാരൂഖ് മരിച്ചുവെന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയിരിക്കുകയാണ്. ശരിയ്ക്കും പറഞ്ഞാല്‍ മരിച്ച ഷാരൂഖിന് അന്ത്യോപചാരമര്‍പ്പിക്കാനായിട്ടാണ് പേജ് ഉണ്ടാക്കിയിരിക്കുന്നത്.മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. ചിത്രീകരണത്തിനിടെ വാതില്‍ തകര്‍ന്ന ഷാരൂഖിന്റെ കാലില്‍ മുറിയുകയായിരുന്നു. വീണ്ടും ചിത്രീകരണം തുടര്‍ന്നെങ്കിലും രക്തസ്രാവത്തെ തുടര്‍ന്ന് മുംബൈ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതോടെയാണ് ഫേസ്ബുക്കിലും മറ്റും ഷാരൂഖിന് ഗുരുതരമായി പരുക്ക്, ഷാരൂഖ് മരിച്ചു എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. അധികം വൈകാതെ ആരൊക്കേയോ ചേര്‍ന്ന് അന്ത്യോപചാര പേജുണ്ടാക്കുകയും ചെയ്തു. എന്തായാലും സംഗതി ഇതിനകം തന്നെ വലിയ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ആര്‍ ഐ പി ഷാരൂഖ് ഖാന്‍ എന്ന പേരിലാണ് കമ്യൂണിറ്റിയുണ്ടാക്കിയിരിക്കുന്നത്. ഷാരൂഖ് ഖാന്‍ ഡൈഡ് എന്നും പേജില്‍ എഴുതിയിട്ടുണ്ട്. പേജ് ഉണ്ടാക്കിയ ദിവസം കാണിയ്ക്കുന്നത് ജനുവരി 19 ആണ്. ഇതിനകം 13 പേര്‍ ഈ പേജ് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News