Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:18 am

Menu

Published on March 20, 2015 at 10:40 am

ബീഹാറിൽ കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ പാസകാന്‍ കൂട്ടകോപ്പിയടി;ദൃശ്യങ്ങൾ പുറത്തുവിട്ടു..!

window-of-opportunity-for-cheating-students-during-bihar-exam

പട്‌ന: ബിഹാറിലെ 10-ാം ക്ലാസ് പരീക്ഷയുടെ  ചിത്രങ്ങൾ കണ്ടാൽ നമ്മളെല്ലാം ഒന്ന് ഞെട്ടും. പരീക്ഷ നടക്കുന്ന ഹാളില്‍ കുട്ടികള്‍ക്ക് കോപ്പിയിടിക്കാൻ ഒരു നാടടക്കം പരിശ്രമിക്കുകയാണ്. രക്ഷിതാക്കളും ബന്ധുക്കളും കൂട്ടുകാരുമടങ്ങുന്ന സംഘം പരീക്ഷാ കേന്ദ്രങ്ങളുടെ ചുമരുകൾക്കും ജനാലകൾക്കും സമീപം മറഞ്ഞിരുന്ന് വിദ്യാർത്ഥികൾക്ക് ഉത്തരങ്ങളടങ്ങിയ കടലാസുകൾ കൈമാറുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ബിഹാറിലെ ഹാജിപൂര്‍ ജില്ലയില്‍ നടന്ന 10ാം ക്ലാസ് പരീക്ഷയില്‍ കുട്ടികള്‍ കോപ്പിയടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.അവസരങ്ങളുടെ ജനാലകൾ എന്ന പേരിൽ പ്രചരിച്ച ചിത്രം സോഷ്യൽ മീഡിയയിലടക്കം ചർച്ചയായി കഴിഞ്ഞു. പരീക്ഷ തുടങ്ങുമ്പോള്‍ കുട്ടികളുടെ വേണ്ടപ്പെട്ടവര്‍ പരീക്ഷ ഹാളിന് പുറത്ത് നില്‍ക്കും. പിന്നെ ഒരോ ചോദ്യത്തിനുമുളള ഉത്തരങ്ങള്‍ എഴുതിതയ്യാറാക്കി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് എത്തിച്ചുനല്‍കും. കൂട്ടികള്‍ ഇത് പകര്‍ത്ത എഴുതി പരീക്ഷയില്‍ വിജയിക്കുകയും ചെയ്യും.നാല് നില സ്‌കൂള്‍കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ജനല്‍പ്പാളികളിലും മറ്റുമായി ബന്ധുക്കളും കൂട്ടുകാരും വരിവരിയായി നില്‍ക്കുന്നു. പരീക്ഷാര്‍ത്ഥിക്ക് ഉത്തരങ്ങള്‍ താഴെനിന്ന് എഴുതി കൈമാറുന്നു. മറ്റൊരിടത്ത് അമ്മ കുട്ടിക്കടുത്തിരുന്ന് പാഠപുസ്തകം തുറന്നുവെച്ച് പറഞ്ഞുകൊടുക്കുന്നു. മകള്‍ എഴുതുന്നു. ആരും ഒന്നും ഒളിച്ചുവെക്കുന്നില്ല. അധ്യാപകര്‍ ഒന്നും കാണാത്ത മട്ടില്‍ ജോലിചെയ്യുന്നു. നിരവധി പേര്‍ തെരുവില്‍നിന്ന് കാഴ്ച ആസ്വദിക്കുന്നു. ഇക്കാര്യത്തില്‍ പോലീസിനും ചെറിയ തോതില്‍ കൈകൂലി ലഭിക്കുന്നതായി ആരോപണം ശക്തമാണ്.

bhihar exam

ഹാജിപൂരില്‍ മാത്രമല്ല വൈശാലി, നവാഡ തുടങ്ങിയ ജില്ലകളിലും ഇത്തരം കോപ്പിയടികള്‍ സര്‍വസാധാരണമാണെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് 500 കുട്ടികള്‍ക്ക് പരീക്ഷാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് .  സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കുടുംബാംഗങ്ങള്‍ തന്നെ കോപ്പിയടിക്കാന്‍ ഒത്താശ ചെയ്യുമ്പോള്‍ തങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. സാഹി ചോദിക്കുന്നു. അതെസമയം സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ ഒന്നും പഠിപ്പിക്കാറില്ലെന്നും അപൂര്‍വ്വമായി മാത്രമേ അവര്‍ സ്‌കൂളിലേക്ക് എത്താറേ ഉളളുവെന്നും കുട്ടികളെ കോപ്പിയടിക്കാന്‍ സഹായിക്കുന്ന ദരാസിംഗ് ചൗഹാന് പറയുന്നു. അതിനാല്‍ തങ്ങളുടെ കുട്ടികള്‍ക്ക് പരീക്ഷാ വിജയത്തിന് സഹായം കൂടിയേ തീരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News