Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിൽ നാട്ടുകൂട്ടത്തിൻറെ ഉത്തരവ് പ്രകാരം ആദിവാസിയായ വീട്ടമ്മയെ നഗ്നയായി കഴുതപ്പുറത്തിരുത്തി തെരുവിലൂടെ നടത്തി. രാജ്സമന്ദ് ജില്ലയിലെ ചര്‍ഭുജ ഗ്രാമത്തിലാണ് സംഭവം. നാട്ടുകൂട്ടത്തിൻറെ നിർദേശപ്രകാരമാണ് 45 കാരിയായ വീട്ടമ്മയെ ഇത്തരമൊരു ക്രൂരതയ്ക്ക് ഇരയായത് . ബന്ധുവിന്റെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നാട്ടു പഞ്ചായത്ത് ഈ ശിക്ഷ വിധിച്ചത്. സംഭവത്തിനുശേഷം മാനസികമായി തളര്‍ന്ന സ്ത്രീയെ ഇപ്പോള്‍ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തില്‍ യുവതിയുടെ ഒമ്പത് കുടുംബാംഗങ്ങള്‍ അടക്കം 30 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ഈ മാസം രണ്ടിന് വര്‍ദി സിംഗ് എന്നൊരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് നാട്ടുപഞ്ചായത്തിന്റെ ഈ ക്രൂരവിധി. പൊലീസിനെ അറിയിക്കാതെ നാട്ടുകാര്‍ ഇയാളുടെ സംസ്കാരം നടത്തുകയായിരുന്നു. ബന്ധുവായ ഈവീട്ടമ്മയാണ് മരണത്തിന് കാരണക്കാരിയെന്ന് സിംഗിന്റെ ഭാര്യ സംശയിക്കുകയും അവര്‍ ഇക്കാര്യം നാട്ടുപഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു. നാട്ടു പഞ്ചായത്ത് ഉടന്‍ തന്നെ പരസ്യ വിചാരണ നടത്തി. ഇവിടെ വെച്ച് വീട്ടമ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയ നാട്ടുപഞ്ചായത്ത് ശിക്ഷ വിധിച്ചു.നഗ്നയാക്കിയ ശേഷം മുഖത്ത് കരി ഓയില്‍ ഒഴിച്ച് കഴുതപ്പുറത്ത് കയറ്റി ഗ്രാമത്തിലൂടെ നടത്തുകയായിരുന്നു ശിക്ഷ. ഒരു മണിക്കൂറോളം ഇവരെ ഇങ്ങനെ നടത്തിച്ചു. സംഭവത്തിനുശേഷം ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. പൊലീസാണ് ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. വന്‍ പൊലീസ് സംഘം എത്തിയാണ് ഗ്രാമമുഖ്യര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
Leave a Reply