Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 3:44 pm

Menu

Published on October 20, 2014 at 9:52 am

കണ്ണൂരില്‍ ട്രെയിനിനകത്ത് വെച്ച് യുവതിയെ തീവച്ചുകൊല്ലാന്‍ ശ്രമം

woman-set-ablaze-inside-train-in-kannur

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിനകത്ത് വച്ച് യുവതിയെ തീവച്ചുകൊല്ലാന്‍ ശ്രമം. മലപ്പുറം കൊണ്ടോട്ടി സ്വദേശി പാത്തു എന്ന ഖദീജയെയാണ് ബോഗിക്കുള്ളില്‍വെച്ച് ഒരു യുവാവ് തീവച്ചുകൊല്ലാന്‍ ശ്രമം നടത്തിയത്. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിൽ ഇന്ന് പുലര്‍ച്ചെ 4.40 ഓടെയാണ് സംഭവം നടന്നത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഖദീജയെ കണ്ണൂര്‍ ജില്ലാആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് ട്രെയിനില്‍ പോകാനെത്തിയ യുവതിയെ ബോഗിക്കുള്ളില്‍വെച്ച് ഒരു യുവാവ് കൈവശം കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹമാസകലം തീപടര്‍ന്ന സ്ത്രീ കംപാര്‍ട്ട്മന്റില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി. യുവതി ഇരുന്ന സീറ്റ് ഭാഗികമായി കത്തിക്കരിഞ്ഞു.കൃത്യം നടത്തിയയുടനെ യുവാവ് ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയതിനാൽ ഇയാളെ പിടികൂടാനായില്ല. ഖദീജയുടെ മൊഴി എടുത്താൽ മാത്രമേ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. യുവാവിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News