Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:48 am

Menu

Published on May 9, 2017 at 2:46 pm

അമ്പലത്തിൽ സ്ത്രീകൾ തേങ്ങയുടയ്ക്കാൻ പാടില്ല …!!!

women-are-not-allowed-to-break-cocunut-in-the-temple

അമ്പലങ്ങളിൽ ഗണപതിക്ക് മുന്നിൽ തേങ്ങ അടയ്ക്കുന്നത് ഒരു പ്രധാനപ്പെട്ട വഴിപാടാണ്. സകലവിഘ്നങ്ങളും ഒഴിവാക്കാനാണ് ഇങ്ങനെ പൊതുവെ ചെയ്തുവരുന്നത്. എന്നാൽ സ്ത്രീകൾ അമ്പലങ്ങളിൽ തേങ്ങ ഉടയ്ക്കാൻ പാടില്ലെന്നാണ് പറയാറുള്ളത്. ഇതിന് പല കാരണങ്ങളും ഉണ്ട്. പൊട്ടിക്കുന്നതോ , നശിപ്പിക്കുന്നതോ ആയ കാര്യങ്ങൾ ഒന്നും തന്നെ സ്ത്രീകൾ ചെയ്യാൻ പാടില്ല. കാരണം സ്ത്രീകളെ വീടിന്റെ ലക്ഷ്മിയായിട്ടാണ് കരുതപ്പെടുന്നത്.



തേങ്ങ ഉടയ്ക്കൽ എന്നത് ഒരു ബലി ആയിട്ടാണ് കണക്കാക്കപ്പെടുന്നത് അതുകൊണ്ട് തന്നെ സ്ത്രീകൾ ഒരിക്കലും തേങ്ങ ഉടയ്ക്കാൻ പാടില്ല. ഒരുതരത്തിൽ പറഞ്ഞാൽ തേങ്ങ ഒരു വിത്താണ്. അത് എറിഞ്ഞുടയ്ക്കുമ്പോൾ അതിൻറെ ജീവൻ ഇല്ലാതാവുന്നു. അതുകൊണ്ട് തന്നെ സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നത് അവരുടെ പ്രത്യുൽപാദന വ്യവസ്ഥയെ വിപരീതമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് ഗർഭിണികളായ സ്ത്രീകൾ ഒരിക്കലും തേങ്ങ ഉടയ്ക്കാൻ പാടില്ല.



ദൈവത്തിൻറെ ശിരസ്സായാണ് തേങ്ങയുടെ മുകൾഭാഗം കണക്കാക്കപ്പെടുന്നത്. അതുപോലെ തേങ്ങയുടെ മൂന്ന് കണ്ണുകൾ ശിവന്റെ ത്രിക്കണ്ണിനെയും സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ തേങ്ങയിൽ ദൈവത്തിൻറെ സാന്നിധ്യം ഉള്ളതായി കണക്കാക്കപ്പെടുന്നു. വിജയത്തിലേക്കുള്ള ഒരാളുടെ സഹന ശക്തിയേയും , കഠിനാധ്വാനത്തെയുമാണ് തേങ്ങയുടെ കട്ടിയുള്ള പുറം തോട് സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News