Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 11:37 am

Menu

Published on June 20, 2014 at 2:20 pm

ട്രെയിൻ യാത്രയ്ക്കിടെ മലയാളി യുവതിയെ കൊള്ളയടിച്ചു;മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

women-robbed-in-moving-train

കോഴിക്കോട്: ട്രെയിനില്‍ യാത്രക്കിടെ മലയാളി വീട്ടമ്മയെ കൊള്ളയടിച്ചു.കുട്ടികളൊടൊപ്പം നാട്ടിലേക്ക് വരികയായിരുന്ന കൊയിലാണ്ടി സ്വദേശ മീരയക്കാണ് കൊയിലാണ്ടി സ്വദേശിയായ  മീരയക്കാണ് സമ്പര്‍ക്ക ക്രാന്തി എക്സപ്രസില്‍ ഇത്തരത്തിലൊരു  ദുരനുഭവം  ഉണ്ടായിരിക്കുന്നത് .ഇവരുടെ മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും പണവും എടിഎം കാര്‍ഡും ഉള്‍പ്പെടുന്ന ബാഗാണ് ട്രെയിനില്‍ നിന്ന് കവര്‍ന്നത്. രാജസ്ഥാനിലെ കോട്ടയ്ക്കും ഗുജറാത്തിലെ വഡോദരക്കുമിടയില്‍ വെച്ചാണ് സംഭവമെന്ന് മീര പറഞ്ഞു.ഈ സമയത്ത് ഏഴു വയസ്സുള്ള മകന്‍ ആശിര്‍ദേവും ഒരു വയസുകാരി മകള്‍ ആരാധ്യയുമായിരുന്നു മീരയുടെ കൂടെയുണ്ടായിരുന്നത്‍. മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണം, ആറായിരം രൂപ, എടിഎം കാര്‍ഡുകള്‍ ,ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയാണ് മീരയുടെ വാനിറ്റി ബാഗിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ട് 7.30 ന് ട്രെയിന്‍ കോട്ട സ്റ്റേഷന്‍ വിട്ടതാണ്. അര്‍ധരാത്രി രണ്ട് മണിക്കാണ് അടുത്ത സ്റ്റോപ്പായ വഡോദരയിലെത്തുക. ഇതിനിടെയാണ് മോഷണം നടന്നത്. ഇത്രയും വലിയൊരു മോഷണം നടന്നിട്ടും റെയില്‍വേ അധികൃര്‍ മോശമായാണ് തന്നോട് പ്രതികരിച്ചതെന്ന് മീര പറയുന്നു.രണ്ടു കുട്ടികളോടൊപ്പം വഡോദരയില്‍ ഇറങ്ങി പരാതിപ്പെടാനായിരുന്നു ഇവരുടെ നിര്‍ദ്ദേശം. ട്രെയിനിലുണ്ടായിരുന്ന സഹയാത്രികാരാണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് എത്തുന്നതു ഇവര്‍ക്ക് ഭക്ഷണം പോലും വാങ്ങിക്കൊടുത്തത്. മീരയുടെ ഭര്‍ത്താവ് ഷിംലയില്‍ സൈനിക ഉദ്യേഗസ്ഥനായ മണിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News